You are Here : Home / USA News

നായര്‍ ബനവലന്റ് അസോസിയേഷന്റെ വാര്‍ഷിക പിക്‌നിക് ജൂലൈ 20-ന് ആലിപോണ്ട് പാര്‍ക്കില്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, July 15, 2013 11:23 hrs UTC

ന്യൂയോര്‍ക്ക്‌ : നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ പിക്‌നിക് ജൂലൈ 20 ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ ക്വീന്‍സിലുള്ള ആലിപോണ്ട് പാര്‍ക്കില്‍ വെച്ച് നടത്തുന്നതാണെന്ന് പ്രസിഡന്റ് വനജ നായര്‍ അറിയിച്ചു. സ്‌ത്രീപുരുഷഭേദമന്യേ ആബാലവൃദ്ധം ജനങ്ങള്‍ക്കും ഒരുപോലെ പങ്കെടുക്കാനും ആസ്വദിക്കാനും പര്യാപ്തമായ വിവിധയിനം കായിക മത്സരങ്ങളാണ് പിക്‌നിക്കില്‍ ഉള്‍‌പ്പെടുത്തിയിരിക്കുന്നതെന്ന് പിക്‌നിക്കിന് നേതൃത്വം നല്‍കുന്ന ജോയിന്റ് സെക്രട്ടറി പ്രദീപ്‌ മേനോന്‍ പറഞ്ഞു. അസ്സോസിയേഷനിലെ എല്ലാ അംഗങ്ങളും സുഹൃത്തുക്കളും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് സെക്രട്ടറി കലാ സതീഷ് അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്ലയര്‍ കാണുക. ജയപ്രകാശ് നായര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.