ഭീകരാക്രമണത്തിന്റെ പതിമൂന്നാം വാര്‍ഷികം സെപ്റ്റംബര്‍ 11ന്
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Thursday, September 11, 2014 11:20 hrs UTC
വാഷിംഗ്ടണ്‍ : മൂവായിരത്തോളം ജനങ്ങള്‍ കൊല്ലപ്പെടുകയും, പത്തു ബില്യണ്‍ ഡോളറിന്റെ നാശനഷ്ടം സംഭവിക്കുകയും ചെയ്ത 2001 സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണത്തിന്റെ പതിമൂന്നാം വാര്‍ഷികം നാളെ രാവിലെ വേള്‍ഡ് ട്രേയ്ഡ് സെന്ററില്‍ 8.39ന് നടക്കുന്ന ചടങ്ങുകളോടെ ആരംഭിക്കും.
സെപ്റ്റംബര്‍ 11 രാവിലെ 8.39 ന് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാജ്ഞലിക്കല് അര്‍പ്പിച്ചു കൊണ്ടു ആറ് സെക്കന്റ് രാഷ്ട്രം മൗനമാചരിക്കും.
227 യാത്രക്കാരേയും പത്തൊമ്പതു ഭീകരേയും വഹിച്ചുകൊണ്ടുള്ള നാലുവിമാനങ്ങളാണ് അക്രമണത്തിനായി ഉപയോഗിച്ചത്. അമേരിക്കന്‍ എയര്‍ലൈന്‍സ് 11, യുണൈറ്റഡ് എയര്‍ലൈന്‍സ് 175 എന്നീ വിമാനങ്ങള്‍ നോര്‍ത്ത്, സൗത്ത് ടവറുകളെ ലക്ഷ്യമിട്ടപ്പോള്‍, പെന്റഗണനെ ലക്ഷ്യമിട്ടത്. അമേരിക്കന്‍ എയര്‍ലൈന്‍സ് 77 വിമാനമായിരുന്നു. വാഷിംഗ്ടണ്‍ ഡിസിയെ ലക്ഷ്യമിട്ട് പറത്തിയ യുണൈറ്റഡ്-എയര്‍ലൈന്‍സ് 93 വിമാനം യാത്രക്കാരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം പെന്സില്വാനിയായില് തകര്‍ന്ന് വീഴുകയായിരുന്നു.
അമേരിക്കന്‍ ചരിത്രത്തില്‍ കറുത്തലിപികളാല് എഴുതപ്പെട്ട ഈ ഭീകരാക്രമണത്തിന് ഉത്തരവാദികളായവര്‍ക്ക് അമേരിക്ക കടുത്ത പ്രഹരമാണ് നല്‍കിയത്. ഈ ഭീകരാക്രമണത്തോടെ തകര്‍ന്നടിഞ്ഞ അമേരിക്കന്‍ സാമ്പത്തിക- തൊഴില്‍ മേഖലകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.
Comments