You are Here : Home / USA News

ജാക്സണ്‍ ഹൈറ്റ്സ് സെന്റ് മേരീസ് പളളിയില്‍ പെരുന്നാളും ഓണ സദ്യയും

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, September 10, 2014 10:50 hrs UTC


ന്യൂയോര്‍ക്ക്. ജാക്സണ്‍ ഹൈറ്റ്സ് സെന്റ് മേരീസ് പളളിയില്‍ സെപ്റ്റംബര്‍ 13, 14 തീയതികളിലായി സ്ലീബാ പെരുന്നാള്‍ കൊണ്ടാടുന്നു. 13 ശനിയാഴ്ച നടക്കുന്ന യുവജന സംഗമത്തിനും കണ്‍വന്‍ഷനും അഹമ്മദാബാദ് ഭദ്രാസന അധ്യക്ഷന്‍, ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ നേതൃത്വം നല്‍കും. 14 ഞായറാഴ്ച വി. കുര്‍ബാനയ്ക്കും സ്ലീബാ പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും ഫാ. ടി. എം. സഖറിയാ കോര്‍ എപ്പിസ്കോപ്പാ നേതൃത്വം നല്‍കും.

പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാനും തുടര്‍ന്നു നടക്കുന്ന ഓണസദ്യയില്‍ സംബന്ധിക്കുവാനും വിശ്വാസികളെ വികാരി ഫാ. ജോണ്‍ തോമസ് സ്വാഗതം ചെയ്യുന്നു. എഴുത്തുകാരിയും അവാര്‍ഡ് ജേതാവുമായ സരോജാ വര്‍ഗീസ് ഓണ സന്ദേശം നല്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
സെക്രട്ടറി ഗീവര്‍ഗീസ് ജേക്കബ് : 516 263 2658
ട്രഷറര്‍ : ബിനോയ് മാത്യു : 516 616 5244

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More