You are Here : Home / USA News

അമേരിക്കയില്‍ കുട്ടികളില്‍ മാരക വൈറസ്‌ പടരുന്നതായി റിപ്പോര്‍ട്ട്‌

Text Size  

Story Dated: Tuesday, September 09, 2014 08:07 hrs UTC

 
Picture
വാഷിംഗ്‌ടണ്‍: യുഎസില്‍ നൂറുകണക്കിന്‌ കുട്ടികള്‍ക്ക്‌ ശ്വാസകോശ സംബന്ധമായ അസുഖത്തിന്‌ കാരണമായേക്കാവുന്ന വൈറസ്‌ ബാധ സ്ഥീരികരിച്ചതായി ഡോക്ടറുമാര്‍. എന്‍ട്രോ വൈറസ്‌ ഇ. വിഡി 68 എന്ന വൈറസാണ്‌ യുഎസില്‍ കുട്ടികളുടെ ഇടയില്‍ പടര്‍ന്നു പിടിച്ചിരിക്കുന്നത്‌. യുഎസില്‍ 12 സംസ്ഥാനങ്ങളിലും വൈറസ്‌ പടര്‍ന്നതായി ഡോകടര്‍മാര്‍ പറഞ്ഞു. തുടര്‍ച്ചയായി കൈകഴുകുകയും ശുചിത്വം പാലിക്കുകുയും ചെയ്യുകയാണ്‌ വൈറസ്‌ പകരാതിരിക്കുവാന്‍ കൈകൊള്ളാവുന്ന നടപടി. എബോള രോഗം ദുരന്തം വിതച്ചുകൊണ്ടിരിക്കുന്ന സമയത്താണ്‌ പുതിയ ഭീഷണിയുമായി യുഎസില്‍ ഇ.വിഡി68 വൈറസ്‌ പ്രത്യക്ഷമായിരിക്കുന്നത്‌. എന്നാല്‍ സെപ്‌റ്റംബറില്‍ ഇത്‌ യുഎസില്‍ പതിവാണെന്നും ഇത്രയും അധികമായി റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ ആദ്യമാണെന്നും അവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More