You are Here : Home / USA News

പുതുമയേറിയ കലാവിരുന്നുമായി ശരത്‌ അമേരിക്കയില്‍

Text Size  

Story Dated: Tuesday, September 09, 2014 08:05 hrs UTC

 
ഷിക്കാഗോ: ജെ.ജെ എന്റര്‍ടൈന്‍മെന്റ്‌ അമേരിക്കന്‍ മലയാളികള്‍ക്കായി അണിയിച്ചൊരുക്കുന്ന `ഇതാടാ അളിയാ പെരുന്നാള്‍' എന്ന സ്റ്റേജ്‌ ഷോയില്‍ മുഖ്യവേഷം അവതരിപ്പിക്കാനായി പ്രിയ നടന്‍ ശരത്‌ അമേരിക്കന്‍ മലയാളികള്‍ക്കു മുന്നിലെത്തുന്നു. 1993-ല്‍ `സ്വം' എന്ന ഷാജി എന്‍. കരുണ്‍ ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്ത്‌ അരങ്ങേറ്റം കുറിച്ച ശരത്‌ തന്റെ അഭിനയജീവിതത്തിലെ ഇരുപത്തിയൊന്നാം വര്‍ഷത്തിലേക്ക്‌ എത്തിയിരിക്കുകയാണ്‌. 
 
ഇതിനകം പതിനെട്ടോളം സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. പത്രം, സമ്മോഹം, എന്റെ സ്വന്തം ജാനകിക്കുട്ടിക്ക്‌, മധുരനൊമ്പരക്കാറ്റ്‌, ഡാര്‍ലിംഗ്‌ ഡാര്‍ലിംഗ്‌, ദേവദൂതന്‍, ചക്കരമുത്ത്‌, ജൂലൈ 4, സ്വപാനം തുടങ്ങിയ ചിത്രങ്ങളില്‍ ഏറെ ശ്രദ്ധേയമായി. 
 
എണ്‍പതിലധികം സീരിയലുകളില്‍ നായകനായ ശരത്‌ ഏഷ്യാനെറ്റ്‌, സൂര്യ ടിവി, പ്രേക്ഷകര്‍ക്ക്‌ ഏറെ സുപരിചിതനാണ്‌. 
 
2006-ലെ മികച്ച ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റിനുള്ള കേരളാ സ്റ്റേറ്റ്‌ ഗവണ്‍മെന്റിന്റെ അവാര്‍ഡ്‌ നേടി. 2011-ലും 2014-ലും ഏഷ്യാനെറ്റിന്റെ മികച്ച ജനപ്രിയ നടനുള്ള ടെലിവിഷന്‍ അവാര്‍ഡ്‌ കരസ്ഥമാക്കി. 
 
`ഇതാടാ അളിയാ പെരുന്നാള്‍' എന്ന ഷോ ചിരിയും ചിന്തയും പിടിച്ചെടുത്ത്‌ വെടിക്കെട്ടും, കൊടിയേറ്റും, താളമേളങ്ങളും, നൃത്തനൃത്യങ്ങളുമായി അരങ്ങേറുന്ന കലാസന്ധ്യയില്‍ തന്റെ അഭിനയ മുഹൂര്‍ത്തങ്ങളുമായി മികച്ച വേഷം കൈകാര്യം ചെയ്യുന്നു. 
 
ദേശീയ പുരസ്‌കാര ജേതാവ്‌ അംബുജാക്ഷന്‍ നമ്പ്യാര്‍ സംവിധാനവും ബേബി എടത്വ രചനയും നിര്‍വഹിക്കുന്ന ഈ സ്റ്റേജ്‌ ഷോ അമേരിക്കന്‍ മലയാളികള്‍ക്കു മുന്നില്‍ ഒരു വേറിട്ട അനുഭവം തന്നെയായിരിക്കുമെന്ന്‌ അണിയറ പ്രവര്‍ത്തകര്‍ ഉറപ്പ്‌ നല്‍കുന്നു. പരിപാടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെക്കൊടുത്തിരിക്കുന്ന നമ്പരുകളില്‍ ബന്ധപ്പെടുക: ജോമോന്‍ കുളപ്പുരയ്‌ക്കല്‍ (863 709 4434), ഷാജി മിറ്റത്താനി (215 715 3074), ജോണ്‍സണ്‍ തലച്ചെല്ലൂര്‍ (469 682 9960), ജോസ്‌ കണ്ണാട്ട്‌ (516 655 4270), വിനോയ്‌ (863 399 9655). 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.