ലൈക് ആന്‍ ഏഞ്ജല്‍' തിരുവോണത്തിന് ഏഷ്യാനെറ്റില്‍
Text Size
Story Dated: Thursday, September 04, 2014 10:04 hrs UTC
ടൊറന്റോ: അമേരിക്കയുടെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ഹ്രസ്വചിത്രം 'ലൈക് ആന്‍ ഏഞ്ജല്‍' ധഒരു മാലാഖ പോലെപ തിരുവോണദിനമായ സെപ്റ്റംബര്‍ 7ന് ഏഷ്യാനെറ്റ് പ്ലസ് സംപ്രേഷണം ചെയ്യും. ഇന്ത്യന്‍ സമയം രാവിലെ 8.30നാണ് സംപ്രേഷണം. അമേരിക്കയിലും കാനഡയിലും ഉള്ള പ്രവാസിമലയാളികളാണ് ഈ ഹ്രസ്വചിത്രത്തിന്റെ അരങ്ങിലും അണിയറയിലും ഉള്ളവരില്‍ ഏറെയും.
പ്രശസ്ത സിനിമാതാരം മുകേഷ് അഭിനയിക്കുന്നു എന്നതാണ് ലൈക് ആന്‍ ഏഞ്ജലിന്റെ മുഖ്യസവിശേഷത. പതിറ്റാണ്ടുകള്‍ നീണ്ട അഭിനയജീവിതത്തിനിടെ ആദ്യമായാണ് മുകേഷ് ഒരു ഹ്രസ്വചിത്രത്തില്‍ വേഷമിടുന്നത്. ലൈക് ആന്‍ ഏഞ്ജലിന്റെ കഥ ഏറെ ആകര്‍ഷിച്ചതിനാലാണ് അഭിനയിക്കാന്‍ തയ്യാറായതെന്ന് മുകേഷ് പറയുന്നു. മികച്ച പ്രവാസിനടനുള്ള ഈ വര്‍ഷത്തെ അടൂര്‍ഭാസി അവാര്‍ഡ് ജേതാവായ ബിജു തയ്യില്‍ചിറ, അക്കരക്കാഴ്ച്ചകളിലൂടെ പ്രശസ്തനായ ജോസ്കുട്ടി, ആഗി വര്‍ഗീസ്, ജയ അജിത്, ടോസിന് എബ്രഹാം തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഐ മലയാളി പ്രൊഡക് ഷന്‍സ് നിര്‍മിക്കുന്ന ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിയോഗം, ഡോളര്‍, സോളാര്‍ സ്വപ്നം ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്ക് രൂപംനല്കിയ രാജു ജോസഫ് ആണ്. ടോസിന്എബ്രഹാമാണ് സഹസംവിധാനം. സോജി ധസോജി മീഡിയ, യുഎസ്എപ സിനിമാറ്റൊഗ്രാഫി നിര്‍വഹിച്ചിരിക്കുന്നു. ബിനോയ് ചെറിയാനാണ് മേയ്ക്കപ്പ്. പ്രൊഡക് ഷന്: പി സുഭാഷ്, സൈഫി ജോസഫ്. പോസ്റ്റ് പ്രൊഡക് ഷന്: അമ്മു ഡിജിറ്റല്‍ മീഡിയ തിരുവനന്തപുരം. ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത് ഷാജന് ഏലിയാസ്.
ന്യൂയോര്‍ക്ക്, ന്യൂജേഴ്സി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്. വിദേശമലയാളികള്‍ നിര്‍മിക്കുന്ന ഇത്തരം ചിത്രങ്ങള്‍ പ്രമുഖ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത് അപൂര്‍വമാണ്. തിരക്കേറിയ ഓണനാളില്‍ തന്നെ ലൈക് ആന്‍ ഏഞ്ജല്‍ സംപ്രേഷണം ചെയ്യുന്നു എന്നത് ഇതിലെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമുള്ള അംഗീകാരമായി.
ഷിബു കിഴക്കേക്കൂറ്റ്
Comments