You are Here : Home / USA News

മാഗ് ഓണാഘോഷം

Text Size  

Story Dated: Thursday, September 04, 2014 10:00 hrs UTC


ഹൂസ്റ്റണ്‍. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ (മാഗ്) ഈ വര്‍ഷത്തെ ഓണമഹോത്സവം സെപ്റ്റംബര്‍ ആറിന് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വച്ച്  നടത്തുന്നു. ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പി. ഹരീഷ് മുഖ്യാഥിതിയായിരിക്കും.  ഫാ. സാജു മാത്യു ഓണസന്ദേശം നല്‍കും. ഗ്രാന്‍ഡ് കാന്യന്‍ യൂണിവേഴ്സിറ്റിയുടെ പ്രതിനിധി യിന്കാ ഒഗുണ്ടാരെ(ഇന്റര്‍ നാഷണല്‍ അഡ്മിഷന്‍ കൌണ്‍സിലര്‍ ഗ്രാന്റ്് കാന്യന്‍ യുണിവേഴ്സിറ്റി), ബാബു തോമസ് തെക്കേക്കര(വാഷിംഗ്ടണ്‍) തുടങ്ങിയവര്‍ പങ്കെടുക്കും.

മഹാബലിയെ സ്വീകരിച്ചാനയിച്ചുകൊണ്ടുള്ള വര്‍ണ്ണശബളമായ ഘോഷയാത്ര, വിഭവ സമൃദ്ധമായ ഓണസദ്യ, ഹൂസ്റ്റണിലെ വിവിധ ഡാന്‍സ് സ്കൂളുകളും മറ്റു കലാകാരന്മാരും അവതരിപ്പിക്കുന്ന കലാപരിപാടികള്‍ തുടങ്ങിയവ ഇത്തവണത്തെ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നതാണ്. മാഗ് പ്രസിഡന്റ് മൈസൂര്‍തമ്പി, സെക്രട്ടറി സുരേന്ദ്രന്‍ കോരന്‍, ട്രഷറര്‍ ജോസഫ് കെന്നഡി എന്നിവര്‍ അറിയിച്ചതാണിത്.

വാര്‍ത്ത. എബ്രഹാം ഈപ്പന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.