You are Here : Home / USA News

ഫിലാഡല്‍ഫിയയില്‍ ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം ഓണം ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 04, 2014 09:41 hrs UTC

ഫിലാഡല്‍ഫിയ: വര്‍ണ്ണപ്പകിട്ടാര്‍ന്ന ഘോഷയാത്രയോടെ ഫിലാഡല്‍ഫിയയില്‍ ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം ഓണം ആഘോഷിച്ചു. പതിനഞ്ചില്‍പ്പരം സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം ജനപങ്കാളിത്തംകൊണ്ട്‌ ശ്രദ്ധേയമായി. സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഹാള്‍ മലയാളികളുടെ മാമാങ്കമായി മാറി. നിറപറയുടേയും നിലവിളക്കിന്റേയും അത്തപ്പൂക്കളത്തിന്റേയും സാന്നിധ്യത്തില്‍ ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ മാവേലി മന്നനെ ആദരവോടെ എതിരേറ്റു. മഹാബലിയായി വേഷമിട്ടത്‌ ശിവന്‍ പിള്ളയായിരുന്നു. മഹാബലിയുടെ ആശംസയ്‌ക്കുശേഷം തിരുവാതിരയും തുടര്‍ന്ന്‌ ഭദ്രദീപം തെളിയിക്കലും നടന്നു. ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം ചെയര്‍മാന്‍ സുരേഷ്‌ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗുരു പാര്‍ത്ഥസാരഥി പിള്ള (വേള്‍ഡ്‌ അയ്യപ്പസേവാ ട്രസ്റ്റ്‌ പ്രസിഡന്റ്‌) ഓണസന്ദേശം നല്‍കി. മഹാബലിയുടെ യഥാര്‍ത്ഥ കഥ ഭാഗവതത്തെ ആസ്‌പദമാക്കി അദ്ദേഹം വിവരിച്ചു. മഹാബലിയെ അംഗീകരിക്കുകയും അര്‍ഹതപ്പെട്ട സ്ഥാനം നല്‍കുകയുമാണ്‌ ഓണത്തിന്റെ സന്ദേശമെന്ന്‌ അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ്‌ അസംബ്ലിമാന്‍ ബ്രണ്ടന്‍ ബോയല്‍, ഫിലാഡല്‍ഫിയ കൗണ്‍സില്‍മാന്‍ ഡേവിഡ്‌ ഓ, ഇ-മലായളി ചീഫ്‌ ജോര്‍ജ്‌ ജോസഫ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

 

തുടര്‍ന്ന്‌ റവ.ഫാ. ജോണിക്കുട്ടി പുലിശേരില്‍, ജോര്‍ജ്‌ ഓലിക്കല്‍, വിന്‍സെന്റ്‌ ഇമ്മാനുവേല്‍, ജോസഫ്‌ ഫിലിപ്പ്‌, ജോബി ജോര്‍ജ്‌, തോമസ്‌ പോള്‍, സുനില്‍ ലാമണ്ണില്‍, പി.കെ. സോമരാജന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന്‌ അവാര്‍ഡ്‌ ദാന ചടങ്ങില്‍ ജോര്‍ജ്‌ ജോസഫ്‌ (മീഡിയ എക്‌സലന്‍സ്‌ അവാര്‍ഡ്‌), ഷാജി മത്തായി (കമ്യൂണിറ്റി സര്‍വീസ്‌ അവാര്‍ഡ്‌), മനോജ്‌ ലാമണ്ണില്‍ (തീയേറ്റര്‍ അവാര്‍ഡ്‌) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ഓണാഘോഷ ചെയര്‍മാന്‍ മനോജ്‌ ലാമണ്ണില്‍ സ്വാഗതവും സെക്രട്ടറി ഫിലിപ്പോസ്‌ ചെറിയാന്‍ എം.സിയുമായി പ്രവര്‍ത്തിച്ചു. സാജന്‍ വര്‍ഗീസ്‌ നന്ദി പറഞ്ഞു. തുടര്‍ന്ന്‌ സൂര്യസായാഹ്നം എന്ന സ്റ്റേജ്‌ ഷോ അരങ്ങേറി. മായാ മനോജ്‌ അമേരിക്കന്‍ ദേശീയ ഗാനവും, ഹെല്‍ഡ സുനില്‍ ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.