ന്യൂജേഴ്‌സി:
സെൻറ് ജോണ്‍ പോൾ സെക്കന്റ് മിഷൻ ഗാർഫീൽഡ് വാർഷിക ഫാമിലി പിക്നിക് 2014 അതി വിപുലമായി ആഘോഷിച്ചു, ഫെയർലോണ്‍ മെമ്മോറിയേൽ പാർക്കിൽ വച്ച് നടത്തപ്പെട്ട പിക്നികിൽ ഇടവകയിലെ ബഹുപൂരിപക്ഷം കുടുംബങ്ങളും പങ്കെടുത്തു,
ഇടവക വികാരി ഫാദർ ജേക്കബ് ക്രിസ്സ്റ്റി പറമ്പുകാട്ടിൽ പരിപാടി പ്രാർത്ഥനയോടെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
വടംവലി ഉൾപ്പെടെ ഉണ്ടായിരുന്ന അനേകം കായിക ഇനങ്ങളിൽ യുവ ജനങ്ങളും കുട്ടികളും പ്രായം മാറ്റി വച്ച് മുതിർന്നവരും വാശിയോടെ പങ്കെടുത്തു.
ബിജു വലിയകല്ലുംകൽ പിക്നിക് കോ- ഓർഡിനേറ്റർ, ഫുഡ്‌കമ്മിറ്റി കോ- ഓർഡിനേറ്റർ സണ്ണി ആന്റണി,ദേവസ്സി പാലാട്ടി, ജോസഫ് കാരക്കാട്ട്, എൽദൊ പോൾ, ലീല ജോസ്, ജോസഫ് ഇടിക്കുള അടക്കം കമ്മിറ്റി അംഗങ്ങൾ പിക്നിക്‌ന്റെ വിജയത്തിനായി പ്രവർത്തിച്ചു,
ഇടവക സെക്രട്ടറി ജോയ് ചാക്കപ്പന്റെ നേതൃത്വത്തിൽ മത്സര വിജയികൾക്ക് ഇടവക വികാരി ഫാദർ ജേക്കബ് ക്രിസ്സ്റ്റി പറമ്പുകാട്ടിൽ സമ്മാനങ്ങൾ നൽകി,
വൈകിട്ട് 6 മണിയോടെ അവസാനിച്ച പിക്നികിൽ പങ്കെടുത്ത എല്ലാവർക്കും ഇടവക ട്രെസ്റ്റി ബാബു ജോസഫ് നന്ദി പറഞ്ഞു
വാർത്ത : ജോസഫ് ഇടിക്കുള
Comments