You are Here : Home / USA News

ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ചിന്റെ സതേണ്‍ റീജിയണില്‍പ്പെട്ട അറ്റ്‌ലാന്റാ, ഡാളസ്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, August 26, 2014 12:09 hrs UTC

ഹൂസ്റ്റണ്‍ : സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ചിന്റെ സതേണ്‍ റീജിയണില്‍പ്പെട്ട അറ്റ്‌ലാന്റാ, ഡാളസ്, ഹൂസ്റ്റണ്‍ എന്നാ ഇടവകള്‍ ചേര്‍ന്ന് വര്‍ഷം തോറും നടത്തിവരുന്ന റീജണല്‍ കോണ്‍ഫറന്‍സ് ഈ വര്‍ഷം ആഗസ്റ്റ് 22ന് വെള്ളിയാഴ്ച മുതല്‍ 24ന് ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ അനുഗ്രഹകരമായി നടത്തപ്പെട്ടു. ടെക്‌സാസ് സ്റ്റേറ്റിലെ ഹണ്ട്‌സ് വില്ലായിലുള്ള ഫ്രണ്ടിയര്‍ ക്യാമ്പിന്റെ പ്രകൃതിരമണീയമായ ഫോസില്‍ ക്രീക്കില്‍ വെച്ചാണ് ഈ സംഗമം നടത്തപ്പെടത്തപ്പെട്ടത്. കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം സാക്ഷീകരണം എന്നുള്ളതായിരുന്നു. സതേണ്‍ റീജിയണ്‍ പ്രസിഡന്റ് റവ.കെ.ബി.കുരുവിള കോണ്‍ഫറന്‍സിന്റെ ചിന്താവിഷയത്തെ ആധാരമായി അപ്പോസ്തല പ്രവര്‍ത്തികള്‍ ഒന്നാം അദ്ധ്യായം എട്ടാം വാക്യം ഉദ്ധരിച്ചുകൊണ്ട് ഒന്‍പതാമത് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വെരി.റവ. പി.എം.ശാമുവേല്‍ പ്രാരംഭപ്രാര്‍ത്ഥന നടത്തി. ചിന്താവിഷയത്തെ ആസ്പദമാക്കി റോമല്‍ ജേക്കബ്, അഭിലാഷ് ജോസഫ് എന്നിവര്‍ അനുഗ്രഹകരമായ ക്ലാസുകള്‍ എടുത്തു. ബ്രയണ്‍ മാത്യൂവിന്റെ നേതൃത്വത്തില്‍ പ്രെയിസ് ആന്റ് വര്‍ഷിപ്പ് ടീം ഗാനശുശ്രൂഷ നടത്തി. കോണ്‍ഫറന്‍സിന്റെ വിജയത്തിനായി കെല്‍സി ശാമുവേലിന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More