You are Here : Home / USA News

ന്യുയോര്‍ക്കിലെ ഇന്ത്യ ഡേ പരേഡ് ശനിയാഴ്ച ഏഷ്യാനെറ്റില്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, August 22, 2014 11:57 hrs UTC

ന്യൂയോര്‍ക്ക്‌: ഇന്ത്യക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യ ദിനാഘോഷമായ ന്യുയോര്‍ ക്കിലെ ഇന്ത്യ ഡേ പരേഡില്‍ മലയാളികളുടെ മികച്ച സാന്നിധ്യം ഇത്തവണ ശ്രദ്ധേയമായി. ഫോമാ-ഫൊക്കാന-ഐ.എന്‍.ഒ.സി എന്നിവയുടെ നേതൃത്വത്തില്‍ കൂടുതല്‍ മലയാളികള്‍ ഇത്തവണ മാര്‍ച്ച്‌ ചെയ്‌തു. ഫോമയുടെ സംഘത്തെ നിയുക്ത പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ്വേര്‍ഡ്‌ എന്നിവരാണ് നയിച്ചത്. ഫോമ അണിനിരത്തിയ ചെണ്ടമേളം പരേഡിലുടനീളം ശ്രദ്ധപിടിച്ചുപറ്റി. ഫൊക്കാനയുടെ സംഘത്തിന്‌ പ്രസിഡന്റ്‌ ജോണ്‍ പി.ജോണ്‍ നേതൃത്വംനല്കി. ഫൊക്കാന നയിച്ച സംഘത്തില്‍ ട്രൈസ്റ്റേറ്റ്‌ മേഖലയില്‍ നിന്നുള്ള ഒട്ടറെ പേര്‍ പങ്കെടുത്തു. ഫൊക്കാന-ഫോമാ സംഘത്തില്‍ വനിതകള്‍ പലരും കേരളീയ വേഷത്തില്‍ എത്തിയത്‌ ഉത്തരേന്ത്യന്‍ കാണികള്‍ക്ക്‌ പുതുമയായി. ലൈസി അലക്‌സ്‌ ഭാരതാംബയായും വേഷമിട്ടു. ഈ പരേഡിലെ പ്രസക്ത ഭാഗങ്ങള്‍ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട ചാനലായ ഏഷ്യാനെറ്റിലൂടെ ശനിയാഴ്ച (08/23/14) 9 മണിക്ക് യു.എസ്സ് റൌണ്ടപ്പിലും ഞായറാഴ്ച 5 മണിക്ക് ഏഷ്യാനെറ്റ് ന്യൂസ് ചാനലിലും കാണാന്‍ കഴിയുന്നതുമായിരിക്കുമെന്ന് ഏഷ്യാനെറ്റ് യു.എസ്.എ യുടെ രാജു പള്ളം അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.