You are Here : Home / USA News

മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ പിക്‌നിക്ക്‌ ഡാംവുഡ്‌ പാര്‍ക്കില്‍ നടന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, August 05, 2014 11:14 hrs UTC

ഷിക്കാഗോ: മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ അമേരിക്കയുടെ ആഭിമുഖ്യത്തില്‍ മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള ഡാംവുഡ്‌ #2 പാര്‍ക്കില്‍ വെച്ച്‌ പിക്‌നിക്ക്‌ നടത്തി. അസോസിയേഷന്‍ പ്രസിഡന്റ്‌ ഹെരാള്‍ഡ്‌ ഫിഗുരേദോ പിക്‌നിക്കിന്റെ ഔപചാരികമായ ഉദ്‌ഘാടനം നിര്‍വഹിച്ചു. രാവിലെ 9.30-ന്‌ ആരംഭിച്ച പിക്‌നിക്ക്‌ പരിപാടികള്‍ വൈകുന്നേരം 4.30 വരെ നീണ്ടുനിന്നു. പിക്‌നിക്കിനോടനുബന്ധിച്ച്‌ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായുള്ള വിവിധ കായിക മത്സരങ്ങളും നടന്നു. വിജയികള്‍ക്ക്‌ അസോസിയേഷന്റെ ഓണാഘോഷ ചടങ്ങില്‍ വെച്ച്‌ സമ്മാനങ്ങള്‍ നല്‍കുന്നതാണ്‌. പിക്‌നിക്കിന്റെ നടത്തിപ്പിനായി രൂപീകരിച്ച കമ്മിറ്റി വളരെ ഭംഗിയായി പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചു. അരവിന്ദ്‌ പിള്ള, ജോണ്‍ പാട്ടപ്പതി, അബ്രഹാം വര്‍ഗീസ്‌, അജി പിള്ള, വര്‍ഗീസ്‌ പാലമലയില്‍, പീറ്റര്‍ കുളങ്ങര, ബേസില്‍ പെരേര തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. സെക്രട്ടറി റോയി നെടുംചിറ പിക്‌നിക്കില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു. സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More