You are Here : Home / USA News

നേതൃത്വ പരിശീലന യുവജനധ്യാനം

Text Size  

Story Dated: Saturday, August 02, 2014 11:50 hrs UTC

- മോഹന്‍ വര്‍ഗ്ഗീസ്

കാലിഫോര്‍ണിയ: മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ(MCYM) എക്‌സാര്‍ക്കേറ്റ് തലത്തിലുള്ള നേതൃത്വ പരിശീലന ക്ലാസ്സും ധ്യാനവും ജൂലൈ മാസം 21 മുതല്‍ 24 വരെ ലോസാഞ്ചലസില്‍ നടന്നു. നേതൃത്വ നിരയിലുള്ള യുവജനങ്ങള്‍ക്ക് ഒത്ത് വരാനും സഭയുടെ ഭാവി സ്വപ്നങ്ങളെ പരിപോഷിപ്പിക്കാനുമുള്ള അസുലഭമായ അവസരമായിരുന്നു ഈ കൂടിവരവ്. 21-#ാ#ം തീയ്യതി ആരംഭിച്ച ഈ ധ്യാനത്തില്‍ മൂന്ന് തരത്തിലുള്ള നേതൃ പാഠങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. പഴയനിയമത്തിലുള്ള നേതൃനിരയെ സംബന്ധിച്ച ക്ലാസുകള്‍ നയിച്ച ഡോ. റോയി അബ്രഹാം വര്‍ഗീസ് ആയിരുന്നു.

അദ്ദേഹത്തിന്റെ പണ്ഡിതോചിതമായ അവതരണം യുവജനങ്ങളെ പഴയ നിയമ നേതൃത്വ ആദ്ധ്യാത്മികതയിലേക്ക് ഉയര്‍ത്തി. യേശുവിന്റെയും അപ്പോസ്തമാരുടെയും നേതൃഗുണങ്ങളെ പറ്റി ലോസാഞ്ചസ് അതിരൂപതയിലെ യുവജന കോര്‍ഡിനേറ്റേര്‍ഴ്‌സ് മി.ഡഗ്ലസ് മിസ്. കാത്തി എന്നിവര്‍ സംസാരിച്ചു. വര്‍ത്തമാനകാല നേതൃത്വത്തെ പറ്റി അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ് തിരുമേനി ക്ലാസെടുത്തു. പരിശുദ്ധ ഫ്രാന്‌സിസ് മാര്‍പ്പാപ്പയുടെ സേവന നേതൃത്വമാണ് നമുക്കാവശ്യം. കോസുവിശേഷം നമുക്ക് നല്‍കുന്ന പവിത്രവും സനാതനവുമായ മൂല്യം ഈ ശുശ്രൂഷാശൈലിയാണ്. പരിശുദ്ധ ഫ്രാന്‍സിസ് പാപ്പായുടെ ലളിതവും, ഹൃദ്യവും ശുദ്ധവുമായ നേതൃത്വം ശൈലിയിലേക്ക് അനുരൂപപ്പെടാനും യുവജനങ്ങളെ തിരുമേനി ആഹ്വാനം ചെയ്തു. മി. ബിനു എബ്രഹാം സംവാദങ്ങള്‍ക്ക് നേതൃത്വം നല്‍കി.എംസിവൈഎം എക്‌സാര്‍കേറ്റ് ഡയറക്ടര്‍ ഫാദര്‍ സണ്ണി മാത്യൂ പ്രസിഡന്റ് മി. ജോയേല്‍ ജോര്‍ജ്ജ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം കൊടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More