You are Here : Home / USA News

സമ്മര്‍ ക്യാമ്പ്‌ ഓഗസ്റ്റ്‌ 14 മുതല്‍

Text Size  

Story Dated: Saturday, August 02, 2014 09:20 hrs UTC

സാജു കണ്ണമ്പള്ളി

 



ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തില്‍ വെച്ച്‌ വേനല്‍ അവധിക്കാലത്ത്‌ കുട്ടികള്‍ക്കുവേണ്ടി ആണ്ടുതോറും നടത്തിവരുന്ന സമ്മര്‍ ക്യാമ്പ്‌ ഈവര്‍ഷം ഓഗസ്റ്റ്‌ 14,15,16 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളില്‍ നടത്തപ്പെടുന്നതാണ്‌. രാവിലെ 10 മണി മുതല്‍ വൈകിട്ട്‌ 4 മണി വരെയാണ്‌ ക്യാമ്പിംഗ്‌ സമയം. ക്യാമ്പിന്റെ ഭാഗമായി വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി പ്രശസ്‌ത വ്യക്തികള്‍ ക്ലാസ്‌ എടുക്കുന്നതാണ്‌.

നാലാം ക്ലാസ്‌ മുതല്‍ ഹൈസ്‌കൂള്‍ ക്ലാസ്‌ വരെയുള്ള കുട്ടികള്‍ക്കുവേണ്ടിയാണ്‌ ക്യമ്പ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ക്യാമ്പിന്റെ ഭാഗമായി ബൈബിള്‍ ഗെയിമുകളും ഓട്ട്‌ഡോര്‍ ഗെയിമുകളും ഉണ്ടായിരിക്കുന്നതാണ്‌. ബൈബിള്‍, പ്രാര്‍ത്ഥന, ദൈവ സ്‌നേഹം, വ്യക്തിത്വവികസനം, കരിയര്‍ ഗൈഡന്‍സ്‌, ലീഡര്‍ഷിപ്പ്‌, വി. കുര്‍ബാന, കൂദാശകള്‍, വൊക്കേഷന്‍, ക്‌നാനായ ചരിത്രവും ആചാരങ്ങളും എന്നീ വിഷയങ്ങളെ ആസ്‌പദമാക്കിയായിരിക്കും ഈവര്‍ഷത്തെ ക്ലാസുകള്‍ നടത്തപ്പെടുന്നത്‌. ക്യാമ്പിന്റെ വിജയത്തിനായി പള്ളിക്കമ്മിറ്റിയുടേയും മതാദ്ധ്യാപകരുടേയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More