You are Here : Home / USA News

ജോര്‍ജ് മാമന്‍ കൊണ്ടൂരിന് സ്വീകരണം

Text Size  

Story Dated: Thursday, July 24, 2014 12:12 hrs UTC


ഫിലഡല്‍ഫിയ . ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് ജൂലൈ 25 വെളളിയാഴ്ച വൈകുന്നേരം 5.30 മണിക്ക് പമ്പാ മലയാളി അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ വച്ച് സ്വീകരണം നല്‍കുന്നു.

രാഷ്ട്രീയ രണഭൂമിയില്‍ കറപുരളാത്ത രാഷ്ട്രീയ തത്വങ്ങളുടെ തേരു തെളിയിക്കുന്ന ജനപ്രിയ നേതാവും പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ജനറല്‍ സെക്രട്ടറിയുമാണ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍. കേരളാ കോ ഓപ്പറേറ്റീവ് ഹൌസിങ് ഫെഡറേഷന്‍ വൈസ് ചെയര്‍മാന്‍, പത്തനംതിട്ട ജില്ലാ ഭക്ഷ്യ വിജിലിയസ് കമ്മറ്റി അംഗം, പത്തനംതിട്ട ജില്ലാ ടൂറിസം  പ്രമോഷന്‍ കമ്മറ്റി അംഗം തുടങ്ങിയ വിവിധ മേഖലകളില്‍ ജില്ലയുടെ പുരോഗമനപരമായ പുരോഗതികള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നു വരികയും പിന്നീട് മാര്‍ത്തോമ സഭാ കൌണ്‍സില്‍ അംഗം, മാര്‍ത്തോമ കോളജ് ഗവേണിങ് ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അമേരിക്കയില്‍ ഉടനീളം സൌഹൃദങ്ങളുടെ വലിയ ശൃംഖല കൈമുതലായുളള കൊണ്ടൂരിന് വിവിധ നഗരങ്ങളില്‍ സ്വീകരണം നല്‍കപ്പെടുന്നതിന്റെ ഭാഗമായിട്ടാണ് ഫിലഡല്‍ഫിയായിലും നടത്തപ്പെടുന്നത്.

പ്രമുഖ വാഗ്മിയും സംഘാടകനുമായ ജോര്‍ജ് മാമന്‍ കൊണ്ടൂരിന്റെ സ്വീകരണ സമ്മേളനം തിരുവല്ല, ഇരവിപേരൂര്‍, കോഴഞ്ചേരി, പത്തനംതിട്ട, റാന്നി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമുളള നിവാസികള്‍ ചേര്‍ന്നാണ് ക്രമീകരിച്ചിരിക്കുന്നത്.  ഈ സൌഹൃദ സ്വീകരണ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
അലക്സ് തോമസ്  : 215 850 5268
തമ്പി ചാക്കോ : 610 328 2950
സന്തോഷ് എബ്രഹാം : 215 605 6910
ഫിലിപ്പോസ് ചെറിയാന്‍ : 215 605 7310
രാജന്‍ ശമുവേല്‍ : 215 435 1015
സജി കരിംകുറ്റി : 215 312 0797

വാര്‍ത്ത . ജീമോന്‍ ജോര്‍ജ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More