You are Here : Home / USA News

ഗീതാമണ്‌ഡലത്തിന്റെ അഷ്‌ടമി രോഹിണി ആഘോഷങ്ങള്‍ ഓഗസ്റ്റ്‌ 17-ന്‌

Text Size  

Story Dated: Thursday, July 24, 2014 06:18 hrs UTC



ഷിക്കാഗോ: ഗീതാമണ്‌ഡലത്തില്‍ ഈവര്‍ഷത്തെ അഷ്‌ടമി രോഹിണി ആഘോഷങ്ങള്‍ ഓഗസ്റ്റ്‌ 17-ന്‌ ഞായറാഴ്‌ച വമ്പിച്ച പരിപാടികളോടെ അരങ്ങേറുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ വിപുലമായ ഒരുക്കങ്ങളാണ്‌ തയാറായിക്കൊണ്ടിരിക്കുന്നത്‌. ഹാനോവര്‍ പാര്‍ക്കിലുള്ള ഗീതാമണ്‌ഡലം സെന്ററില്‍ (7200 Barrington Road, Hanover Park, IL) നിന്ന്‌ ആരംഭിക്കുന്ന ശോഭായാത്ര ഹാനോവല്‍ സ്‌ട്രീറ്റും കടന്ന്‌ സിക്കമോര്‍ വഴി, ബാരിംഗ്‌ടണ്‍ റോഡും താണ്ടി ഗീതാമണ്‌ഡലം സെന്ററില്‍ തിരിച്ച്‌ എത്തുമ്പോള്‍ `ഉറിയടി' ഈവര്‍ഷത്തെ പ്രത്യേകതയായിരിക്കും. താലപ്പൊലി, ചെണ്ടമേളം, ശ്രീകൃഷ്‌ണന്റേയും ഗോപികമാരുടേയും വേഷം ധരിച്ച അനേകം കുട്ടികളും ശോഭായാത്രയ്‌ക്ക്‌ മാറ്റുകൂട്ടും.

ഉച്ചതിരിഞ്ഞ്‌ 3 മണിക്ക്‌ ആരംഭിക്കുന്ന പരിപാടികള്‍ ശോഭായാത്ര, ഉറിയടി, ഭജന, സഹസ്രനാമജപം എന്നിവയ്‌ക്കുശേഷം അത്താഴവിരുന്നോടെ സമാപിക്കും. ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിമുള്ള എല്ലാ ഹിന്ദു മത വിശ്വാസികളേയും അഷ്‌ടമിരോഹിണി മഹോത്സവത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നു.

ശോഭായാത്രയില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിജയാ രവീന്ദ്രനുമായി 847 758 0775 എന്ന നമ്പരില്‍ ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More