You are Here : Home / USA News

തോമസ്‌ ജോര്‍ജിന്‌ ഓള്‍ അമേരിക്കന്‍ അവാര്‍ഡ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 22, 2014 06:45 hrs UTC



ടൊറന്റോ: യു.എസിലെ അമേരിക്കന്‍ ഫാമിലി ഇന്‍ഷ്വറന്‍സ്‌ കമ്പനിയുടെ മുന്‍ വര്‍ഷത്തെ മികച്ച ഏജന്റിനുള്ള പുരസ്‌കാരമായ ഓള്‍ അമേരിക്കന്‍ അവാര്‍ഡ്‌ ഷിക്കാഗോ സ്‌കോക്കി നിവാസിയായ തോമസ്‌ ജോര്‍ജിന്‌ ലഭിച്ചു. കാനഡയിലെ ബാന്‍ഫ്‌ ഫെയര്‍മോണ്ട്‌ സ്‌പ്രിംഗ്‌ കാസ്സിലില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ കമ്പനി പ്രസിഡന്റ്‌ ജാക്ക്‌ സല്‍സ്‌വേഡല്‍ സമ്മാനിച്ചു.

കമ്പനി സി.ഇ.ഒ ഡാന്‍ ഷുട്‌സ്‌, മുഖ്യ സെയില്‍സ്‌ ഓഫീസര്‍ ജെറി ബനൂസ, ഈസ്റ്റ്‌ റീജിയന്‍ സെയില്‍സ്‌ വൈസ്‌ പ്രസിഡന്റ്‌ സ്‌റ്രീവ്‌ തുഗും, സ്റ്റേറ്റ്‌ ഡയറക്‌ടര്‍ ചിക്കാഗോ മെട്രോ ലത്തുല്‍ജ ജാക്‌സണ്‍, ഡിസ്‌ട്രിക്‌ട്‌ മാനേജര്‍ കെവിന്‍ കൊസോവ്‌സ്‌കി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.

കോഴഞ്ചേരി തെങ്ങുംതോട്ടത്തില്‍ ടി.ടി. ജോര്‍ജിന്റെ പുത്രനായ തോമസ്‌ രണ്ടുവര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ ഷിക്കാഗോയിലെ ഷാംബര്‍ഗ്‌ കേന്ദ്രമാക്കി ഏജന്‍സി ആരംഭിച്ചത്‌. ഇന്ത്യയില്‍ യുണീറ്റ്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യയുടെ ചെയര്‍മാന്‍സ്‌ ക്ലബ്‌ അംഗമായിരുന്നു. കേരളത്തില്‍ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയുടെ സൗത്തേണ്‍ റീജിയണില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഇദ്ദേഹം മുന്‍ പ്രസിഡന്റ്‌സ്‌ ക്ലബ്‌ അംഗവും കൂടിയാണ്‌.

നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള തോമസ്‌ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ 2003-ല്‍ ലാസ്‌വേഗാസില്‍ നടന്ന എം.ഡി.ബി.ടി അന്തര്‍ദേശീയ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്‌.

തിരുവല്ല നിരണം തുണ്ടിയില്‍ സുനിത സൂസനാണ്‌ ഭാര്യ. റോണ്‍ തോമസ്‌, ഷോണ്‍ തോമസ്‌, രേഷ്‌മാ തോമസ്‌ എന്നിവരാണ്‌ മക്കള്‍. ഫോണ്‍: 312 543 9912, ഇമെയില്‍ :tgt003amfam.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More