You are Here : Home / USA News

പ്രതിസന്ധികളില്‍ കരുത്ത്‌ നല്‍കുന്ന ദൈവം ജീവിക്കുന്നു: പാസ്‌റ്റര്‍ സി.പി.മോനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, July 21, 2014 07:52 hrs UTC

   

ന്യുയോര്‍ക്ക്‌: ന്യുയോര്‍ക്ക്‌: എല്ലാ പ്രതിസന്ധികളിലും കരുത്ത്‌ നല്‍കുന്ന ദൈവം ഇന്നും ജീവിക്കുന്നതിനാല്‍ പ്രാര്‍ത്ഥനയിലൂടെ വിഷമഘട്ടങ്ങളെ അതിജീവിക്കുവാന്‍ മനുഷ്യനു സാധിക്കുമെന്ന്‌ പാസ്‌റ്റര്‍ സി.പി. മോനായി പ്രസ്‌താവിച്ചു.

ന്യുയോര്‍ക്ക്‌ ക്വീന്‍സിലുള്ള ഡോര്‍ ഓഫ്‌ ഫെയ്‌ത്ത്‌ ചര്‍ച്ചില്‍ നടന്ന വിവിധ ഭാഷക്കാരുടെ ക്രിസ്‌തീയ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ പ്രസിഡന്റും ഐ.പി.സി തമിഴ്‌നാട്‌ സ്‌റ്റേറ്റ്‌ ചെയര്‍മാനുമായ റവ.ഡോ.എം.എസ്‌ ശമുവേല്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ ഗായകസംഘങ്ങളുടെ ഗാനശുശ്രൂഷയും ഉണ്ടായിരുന്നു.

റീമാ ഫൗണ്ടേഷന്‍ പ്രസിഡന്റ്‌, സുഭാഷിതം ചീഫ്‌ എഡിറ്റര്‍, ഐ.പി.സി സഭാശുശ്രൂഷകന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്ന പാസ്‌റ്റര്‍ സി.പി.മോനായി ന്യൂജേഴ്‌സി, ഫിലദല്‍ഫിയ, ഡാളസ്സ്‌, ഒക്കലഹോമ, ഹൂസ്‌റ്റണ്‍, ഒഹായോ തുടങ്ങിയ സ്‌ഥലങ്ങളില്‍ ക്രമീജരിച്ചിരിക്കുന്ന വിവിധ സമ്മേളനങ്ങളില്‍ പ്രസംഗിക്കും. വിവരങ്ങള്‍ക്ക്‌: 516 946 3600.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.