You are Here : Home / USA News

തീരുമാനം ശരി വെയ്ക്കുന്ന രജിസ്ട്രേഷന്‍ : ടറന്‍സണ്‍ തോമസ്സ്

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, July 04, 2014 02:23 hrs UTC



 മുപ്പതു വര്‍ഷമായി ഫൊക്കാന പിന്‍തുടരുന്ന കണ്‍വന്‍ഷന്‍ തീയതിയുമായി മുന്നോട്ടു പോകുവാനുള്ള തീരുമാനം ശരി വെയ്ക്കുന്ന രജിസ്ട്രേഷനാണ് ഇന്നലെ മുതല്‍ കാണുവാന്‍ സാധിക്കുന്നതെന്ന് ഫൊക്കാന സെക്രട്ടറി ടറന്‍സണ്‍ തോമസ്സ് അശ്വമേധത്തോട് പറഞ്ഞു.ഫൊക്കാനയെ സ്നേഹിക്കുന്ന ഒരു വലിയ വിഭാഗം അമേരിക്കയിലും കേരളത്തിലുമുണ്ട്. അവരില്‍ വിശ്വാസമര്‍പ്പിച്ചാണ് കണ്‍ വന്‍ ഷനുമായി ഫൊക്കാന മുന്നോട്ട് പോകുന്നത്.രജിസ്ട്രേഷന്‍ ആരം ഭിക്കുന്നത് ഇന്നാണെങ്കിലും ഇന്നലെ തന്നെ നൂറോളം മുറികള്‍ ബുക്കിങ്ങായി കഴിഞ്ഞു.മുറികള്‍ ലഭിക്കാത്തവര്‍ക്ക അടുത്ത ഹോട്ടലുകളില്‍ താമസിക്കുവാനുള്ള സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.മുഖ്യാതിഥി മന്ത്രി കെ.സി.ജോസഫ് കുടുംബ സമേതം സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തി കഴിഞ്ഞു.പ്രശസ്ത ഗായകന്‍ വിജയ് യേശുദാസ് സമ്മേളനത്തിലുടനീളം പങ്കെടുക്കുന്നുണ്ട്.മറ്റുള്ള അതിഥികള്‍ ഇന്ന് എത്തി ചേരും . ന്യുയോര്‍ക്കില്‍ നിന്ന് ബസ്സില്‍ നിരവധിയാള്‍ക്കാര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാനായി പുറപ്പെട്ട് കഴിഞ്ഞു. ഒച്ചപാടില്ലാത്ത അച്ചടക്കമുള്ള ഒരു കണ്‍വന്‍ഷനായിരിക്കും ഫൊക്കാനയുടേത്.പരിപാടികള്‍ കൃത്യ സമയത്ത് തന്നെ തുടങ്ങുന്നതായിരിക്കും .മുന്‍  കണ്‍വന്‍ഷനുകളിലെ പോലെ 4 മണിക്ക് ആരഭിക്കുന്ന ഘോഷയാത്ര കേരള തനിമ വിളിച്ചറിയിക്കും . ആറു മണിക്ക് പൊതു സമ്മേളനം ആരംഭിക്കും . ഫൊക്കാനയ്ക്ക് ഏറ്റവും കൂടുതല്‍ വേരോട്ടമുള്ള ചിക്കാഗോയിലെ കണ്‍ വെന്‍ഷനിലേയ്ക്ക് ഏവരെയും ഒരിക്കല്‍ കൂടി സ്വാഗതം ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.