You are Here : Home / USA News

അവാർഡ്‌ നിർണയം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് യോഹന്നാൻ ശങ്കരത്തിൽ

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, June 22, 2014 01:33 hrs UTC

കർമ്മരംഗങ്ങളിൽ  വിജയിച്ചവർക്കുള്ള  ഫോമയുടെ  അവാർഡ്‌  നിർണയം  ഏറെ
വെല്ലുവിളികൾ  നിറഞ്ഞതായിരുന്നുവെന്ന് അവാർഡ്‌  നിർണയ  കമ്മിറ്റി അംഗം
യോഹന്നാൻ ശങ്കരത്തിൽ അഭിപ്രായപ്പെട്ടു .

തങ്ങളുടെ കർമ്മരംഗങ്ങളിൽ മികവ്‌ തെളിയിച്ച നിരവധി അപേക്ഷകൾ ഉണ്ടായിരുന്നു
. എല്ലാം  ഒന്നിനൊന്നു മെച്ചമായത് . അതിൽ നിന്ന് ഏഴുപേരെ
തിരഞ്ഞെടുക്കുകയെന്നുള്ള  ദൌത്യം വളരെ ഭംഗിയായി നിർവഹിക്കാൻ  കഴിഞ്ഞതിൽ
അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം അശ്വമേധത്തിനോട് പറഞ്ഞു.

ഓരോ  കാറ്റഗറിയിലും മികച്ച നേട്ടം കൈവരിച്ചവരെ തിരഞ്ഞെടുക്കാൻ  വൻ
പരിശ്രമം വേണ്ടിവന്നു . ഒടുവിൽ  ഫലം  പ്രഖ്യാപിച്ചപ്പോൾ ലഭിച്ച അഭിനന്ദന
കത്തുകളും ടെലിഫോണ്‍ സന്ദേശങ്ങളും അവാര്ഡ് നിർണയത്തിൽ  നേരിട്ട
വെല്ലുവിളികൾ മറക്കുവാനും   കഴിയുന്നതാണ് .

വിവിധ മേഖലകളിലെ വിജയകരമായ നേട്ടങ്ങള്‍ക്ക് ഏഴു പേര്‍ക്കാണ് അവാര്‍ഡുകള്‍
നല്കിയത് .സാഹിത്യരംഗത്തെ നേട്ടങ്ങള്‍ക്കുള്ള ലിറ്റററി അവാര്‍ഡ് റീനി
മമ്പലത്തിത്തിനു ലഭിച്ചു.ഓവറോള്‍ എക്‌സലന്‍സിനുള്ള അവാര്‍ഡ് കൊമേഴ്‌സ്
ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് സെക്രട്ടറി അരുണ്‍
കുമാറിനാണ്.ശാസ്ത്രജ്ഞനായ ഡോ. അജിത് നായര്‍ക്ക് ഔട്ട് സ്റ്റാന്‍ഡിംഗ്
യംഗ് പ്രൊഫഷണല്‍ അവാര്‍ഡു ലഭിച്ചു. കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് ബാബു
തോമസ് തെക്കേക്കരയ്ക്കു. വിമന്‍സ് ലീഡര്‍ഷിപ്പ് അവാര്‍ഡ് കുസുമം
ടൈറ്റസിനും ഫോമാ യൂത്ത് നേതാവ് ഷെറില്‍ തോമസിന് വനിതാ വിഭാഗം അവാര്‍ഡും
നല്കാൻ കഴിഞ്ഞത്  അവാർഡ് നിർണയ കമ്മിറ്റിയുടെ  വിജയമാണ് .

ഇതിൽ  ഏറ്റവും പ്രധാനം മാധ്യമ  രംഗത്തെ സംഭാവനകള്‍ക്കുള്ള അവാർഡ് പ്രമുഖ
മാധ്യമ പ്രവര്‍ത്തകന്‍ ജോയിച്ചന്‍ പുതുക്കുളത്തിന് നല്കാൻ കഴിഞ്ഞു
എന്നതാണ്. അമേരിക്കയിലെ മലയാള മാധ്യമ രംഗത്ത്  ജോയിച്ചന്‍ പുതുക്കുളമെന്ന
പേരു സുപരിചിതമാണ്. വ്യക്തിയുടെ പേരിൽ ഒരു പത്രമിറങ്ങുന്നത് ലോകത്ത്
തന്നെ ആദ്യമാണ്.ലോകമാധ്യമ രംഗം  ഇലക്ട്രോണിക് മീഡിയയുടെ പിന്നാലെ
പോകുമ്പോൾ ഇലക്ട്രോണിക്  മീഡിയ ജോയിച്ചന്‍ എന്ന മാധ്യമ പ്രവർത്തകന്റെ
പിന്നാലെ പോകുകയാണ് . വാർത്തയുടെ  കൃത്യതയെ  വേഗതകൊണ്ട്  ജയിച്ച
വ്യക്തിയാണ് ജോയിച്ചൻ  പുതുക്കുളം.നീണ്ട  പതിനഞ്ചു  വർഷം  മലയാള  മാധ്യമ
രംഗത്തെ നിറഞ്ഞ സാനിധ്യ മാണ് അദേഹം .ഫോമയുടെ  നിർണായക  ഘട്ടങ്ങളിൽ എല്ലാം
തന്നെ ജോയിച്ചന്‍ പുതുക്കുളമെന്ന മാധ്യമ പ്രവർത്തകന്റെ  സഹായം
കിട്ടിയിട്ടുണ്ട്.

അവാര്ഡ് നേടിയ പ്രമുഖരായ വ്യക്തികളെയെല്ലാം  ഉചിതമായ വേദിയിൽ
ആദരിക്കുകയും അവാര്ഡ് നല്കുകയും ചെയ്യും.ഫോമ  ഇതന് മുന്പും  തന്നിൽ
എല്പ്പിച്ച എല്ലാ ദൌത്യങ്ങളും  വളരെ സ്തുത്യർഹമായ രീതിയിൽ പൂർത്തിയാക്കാൻ
കഴിഞ്ഞതിൽ എനിക്ക് അങ്ങേയറ്റം അഭിമാനമുണ്ട് . അവാര്ഡ് നേടിയവർക്ക്
എല്ലാവിധ ആശംസകളും  നേരുന്നു അതോടൊപ്പം ഈ അവാര്ഡ് നിര്ണയ കമ്മിറ്റിയിൽ
എന്റെ കൂടെയുണ്ടായിരുന്ന ബേബി മണക്കുന്നേല്‍, ഡോ. ജയിംസ് കുറിച്ചി, കോര,
കുര്യന്‍ വര്‍ഗീസ് എന്നിവര്ക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.