You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പിക്‌നിക്ക്‌ ജൂലൈ 12-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 17, 2014 10:48 hrs UTC

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈവര്‍ഷത്തെ അസോസിയേഷന്‍ പിക്‌നിക്ക്‌ ജൂലൈ 12-ന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ മോര്‍ട്ടന്‍ഗ്രോവിലെ ലിന്‍വുഡ്‌ പാര്‍ക്കില്‍ വെച്ച്‌ (Dempster & Ferris) നടത്തുന്നതാണ്‌. പ്രവര്‍ത്തന മികവിലും അംഗത്വത്തിലും ഷിക്കാഗോയിലെ ഇതര സംഘടനകളേക്കാള്‍ ബഹുദൂരം മുന്നില്‍ എത്തിയിരിക്കുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പിക്‌നിക്ക്‌ വളരെയേറെ ആനന്ദം പകരുന്നതും കലാ-കായികപരമായും വലിയ ജനപങ്കാളിത്തത്തോടെ നടത്തുവാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. അസോസിയേഷന്‍ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളത്തിന്റേയും, സെക്രട്ടറി സാബു നടുവീട്ടിലിന്റേയും, ബോര്‍ഡ്‌ മെമ്പര്‍ ബാബു മാത്യുവിന്റേയും നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ്‌ പിക്‌നിക്കിന്‌ നേതൃത്വം നല്‍കുന്നത്‌. വിവിധ പ്രായപരിധിയില്‍പ്പെട്ട ആളുകള്‍ക്ക്‌ ഉല്ലസിക്കുവാനും, ആഹ്ലാദം പങ്കിടുവാനും ഈ പിക്‌നിക്ക്‌ വഴിയൊരുക്കും. എല്ലാ മലയാളികളേയും പിക്‌നിക്കിലേക്ക്‌ സംഘാടകര്‍ പ്രത്യേകം ക്ഷണിക്കുന്നു. സാബു നടുവീട്ടില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.