You are Here : Home / USA News

ഡോ. ജോര്‍ജ് മാത്യുവിന് മികച്ച അംഗീകാരം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Sunday, June 01, 2014 09:38 hrs UTC



ഫിലാഡല്‍ഫിയയിലെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇലടിക്കല്‍ ആന്റ് ഇലട്രോണിക്‌സ് എഞ്ചിനിയേഴ്‌സ്(IEEE) നല്‍കുന്ന 2014 ലെ “ബഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍ കീ അവാര്‍ഡിന്” മലയാളിയായ ഡോ.ജോര്‍ജ് മാത്യൂ അര്‍ഹനായി.

അദ്ദേഹം രൂപകല്‍പന ചെയ്ത “Engineering Design, innovation and problem solving for the cyber computing Infrastructure” എന്ന പ്രൊജക്ടിനാണ് അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചത്. ഡ്രെക്‌സല്‍ യൂണിവേഴ്സ്റ്റി ഗുഡ്വില്‍ കോളേജിലെ ചീഫ് ടെക്‌നോളജി ഓഫീസറായ ഡോ. മാത്യൂ, അസ്സോസിയേഷന്‍ ഓഫ് കമ്പ്യൂട്ടിങ്ങ് മെക്കാനിസം(ACM) ന്റെ ആജീവനാന്ത മെംബര്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനിയേഴ്‌സ്(IEEE) യുടെ സീനിയര്‍ മെംബര്‍ എന്നീ നിലകളില്‍, പ്രശംസനീയമാംവിധം സേവനം ചെയ്തുവരുന്നു.

കാല്‍ നൂറ്റാണ്ടിലധികമായി, അമേരിക്കയില്‍ സ്ഥിര താമസമാക്കിയ ഡോ. മാത്യൂ ഏറ്റെടുക്കുന്ന കര്‍മ്മ മണ്ഡലങ്ങളിലെല്ലാം, വിജയം മാത്രം കൈവരിച്ച്, അമേരിക്കന്‍ പ്രവാസി സമൂഹത്തില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമായി മാറികഴിഞ്ഞിരിക്കുന്നു. ചുറുചുറുക്കും, തികഞ്ഞ ആത്മവിശ്വാസവും കഠിന പരിശ്രമവും സമര്‍പ്പണ മനോഭാവവും എളിമയാര്‍ന്ന പെരുമാറ്റവും, അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നു.

ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹം പ്രവാസ ജീവിതത്തിന് മുമ്പ് ജന്മനാട്ടിലും, ഔദ്യോഗിക ജീവിതത്തില്‍ മികവ് തെളിയിച്ചിട്ടുണ്ട്. തിരുവല്ല മാര്‍ത്തോമ്മാ കോളേജിലെ മാത്സ് അദ്ധ്യാപകനെന്ന നിലയില്‍, അദ്ധ്യാപന രംഗത്തും തിളക്കമാര്‍ന്ന സേവനമാണ് കാഴ്ചവെച്ചത്.

പരേതനായ റവ.ഫാ.പി.എം.ജോര്‍ജ്(E.S.I) പരേതനായ തങ്കമ്മ ജോര്‍ജ്ജ്(Retired DEO) എന്നിവര്‍ മാതാപിതാക്കളാണ്.

പഠനകാര്യങ്ങളിലും, മറ്റു പാഠ്യേതര വിഷയങ്ങളിലും, മുന്‍പന്തിയിലായിരുന്ന, സഹപാഠികളുടെ പ്രിയങ്കരനായ, ആ പഴയ കൂട്ടുകാരന്‍, സുഹൃത്ത്ബന്ധം കാത്തുസൂക്ഷിക്കുന്നതിലും, ജന്മനാടിനോടുള്ള വിധേയത്വം പുലര്‍ത്തുന്നതിനും, കാണിക്കുന്ന ശുഷ്‌കാന്തി പ്രശംസനീയമാണെന്ന്, ഡാളസ് തിരുവല്ല അസ്സോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ശ്രീ.സോണി ജേക്കബ് പറയുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.