You are Here : Home / USA News

ഫോമാ യൂത്ത്‌ ഫെസ്റ്റിവല്‍ രജിസ്‌ട്രേഷന്‍ തീയതി നീട്ടി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 29, 2014 07:48 hrs UTC


    
    

ഫിലാഡല്‍ഫിയ: ഫോമാ കണ്‍വന്‍ഷനില്‍ വെച്ച്‌ നടത്തുന്ന യൂത്ത്‌ ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ തീയതി നീട്ടിയതായി അതിന്റെ ഭാരവാഹികള്‍ അറിയിച്ചു. ജൂണ്‍ 27-ന്‌ വെള്ളിയാഴ്‌ച രാവിലെ 10-ന്‌ ആരംഭിച്ച്‌ വൈകുന്നേരം 4-ന്‌ അവസാനിക്കും.

ഭരതനാട്യം (ക്ലാസിക്കല്‍), മോഹിനിയാട്ടം, കുച്ചിപ്പുടി (ഗ്രൂപ്പ്‌, സിംഗിള്‍) എന്നിവയും, ഫോക്ക്‌, സിനിമാറ്റിക്‌, വെസ്റ്റേണ്‍ (ഗ്രൂപ്പ്‌, സിംഗിള്‍), എന്നീ നൃത്തമത്സരങ്ങളും, സിനിമാ ഗാനം, പ്രസംഗ മത്സരം, പദ്യപാരായണം (മലയാളം, ഇംഗ്ലീഷ്‌), ഫാന്‍സി ഡ്രസ്‌, ഡ്രോയിംഗ്‌- പെയിന്റിംഗ്‌, സ്‌പെല്ലിംഗ്‌ ബീ എന്നിവയിലെല്ലാം അവരവരുടെ കഴിവുകള്‍ മാറ്റുരയ്‌ക്കുന്ന ഒരു വേദിയായിരിക്കും ഇത്തവണത്തെ യൂത്ത്‌ ഫെസ്റ്റിവല്‍. പ്രഗത്ഭരായ വിധികര്‍ത്താക്കള്‍ ഉണ്ടായിരിക്കുന്നതാണ്‌. മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക്‌ അന്നേദിവസം തന്നെ സമ്മാനങ്ങള്‍ നല്‍കുന്നതാണ്‌. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ജൂണ്‍ പത്തിനു മുമ്പായി പേര്‌ രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈനില്‍ക്കൂടിയും പേര്‌ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. (www.fomaa.com).

ഫിലാഡല്‍ഫിയയിലെ വാലിഫോര്‍ജ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നാഷണല്‍ കണ്‍വന്‍ഷനിലേക്കും (ജൂണ്‍ 26,27,28,29 തീയതികളില്‍) യൂത്ത്‌ ഫെസ്റ്റിവലിലേക്കും എല്ലാവേരയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ ഫോമിനും മറ്റ്‌ വിസദവിവരങ്ങള്‍ക്കും ബന്ധപ്പെടുക: ജോസി കുരിശിങ്കല്‍ (773 478 4357), രാജേഷ്‌ നായര്‍ (248 346 5135), തോമസ്‌ ജോസ്‌ (443 722 3845), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), ടി. ഉണ്ണികൃഷ്‌ണന്‍ (813 334 0123), ജോസ്‌ അബ്രഹാം (718 619 7759), ലാലി കളപ്പുരയ്‌ക്കല്‍ (516 931 7866), ആകാശ്‌ ഏബ്രഹാം (248 470 9332).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.