You are Here : Home / USA News

മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

Text Size  

Story Dated: Tuesday, May 27, 2014 07:49 hrs UTC





ഹൂസ്റ്റണ്‍ : അമേരിക്കയില്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്ന കറുത്തവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും, വിമോചനത്തിനുവേണ്ടിയും നടത്തിയ സമരത്തില്‍ മുന്നണി പോരാളിയായിരുന്ന മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ പ്രതിമ ഹൂസ്റ്റണ്‍ മാക്ഗ്രിഗര്‍ പാര്‍ക്കില്‍ മെയ് 24 ശനിയാഴ്ച അനാച്ഛാദനം ചെയ്തു.

ദേശീയ നേതാക്കന്മാരുടെയും, സാമൂഹ്യ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ മാര്‍ട്ടിന് ലൂതര്‍ കിങ്ങ് 111 ആണ് പിച്ചളയില്‍ തീര്‍ത്ത മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ പൂര്‍ണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്തത്. മാര്‍ട്ടിന് ലൂതര്‍ കിങ്ങ് തുടങ്ങിവെച്ച മൂവ്‌മെന്റ് എല്ലാവര്‍ക്കും തുല്യനീതി ലഭിക്കുന്നതുവരെ തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഹൃദയത്തോടു ബൈബിള്‍ ചേര്‍ത്തു പിടിച്ചും, വലതുകരം ഉയര്‍ത്തി പിടിച്ചുമുള്ള പ്രതിമ യഥാര്‍ത്ഥത്തില്‍ പിതാവിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണെന്ന് മകന്‍ പറഞ്ഞു.

പ്രതിമ ദര്‍ശിക്കുന്നതിന് ചുട്ടുപൊള്ളുന്ന വെയിലിനെപോലും അവഗണിച്ചു നൂറുകണക്കിനാളുകളാണ് പാര്‍ക്കില്‍ കൂടിയിരുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.