You are Here : Home / USA News

തോമസ്‌ റ്റി ഉമ്മന്‌ ന്യൂയോര്‍ക്ക്‌ മെട്രോ റീജിയണിലെ ആറ്‌ അംഗസന്‌ഘടനകളുടെയും പ്രസിഡന്റുമാര്‍ പിന്തുണ പ്രഖ്യാപിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, May 25, 2014 09:38 hrs UTC


    

ന്യൂയോര്‍ക്ക്‌: ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ നില്‌ക്കുന്ന തോമസ്‌ റ്റി ഉമ്മന്‌ ന്യൂയോര്‍ക്ക്‌ മെട്രോ റീജിയണിലെ ആറ്‌ അംഗസന്‌ഘടനകളുടെയും പ്രസിഡന്റുമാര്‍ പിന്തുണ പ്രഖ്യാപിച്ചു.
ദീര്‍ഘകാലം ഫോമയുടെ ആരംഭം മുതല്‍ യാതൊരു ഔദ്യോഗിക സ്ഥാനത്തിനും വേണ്ടി മത്സരിക്കാതെ ആത്‌മാര്‍ത്ഥമായി ഫോമായെ ശക്തമാക്കുന്നതിന്‌ വേണ്ടി പ്രവര്‍ത്തിച്ച തോമസ്‌ റ്റി ഉമ്മന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ വരണം. തോമസ്‌ റ്റി ഉമ്മനെ സഹായിക്കുവാനും ഉമ്മന്‌ വിജയിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഫോമായുടെ എല്ലാ അംഗങ്ങളും സഹകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുവാനും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

ഫോമാ ഇന്നു മലയാളി സമൂഹത്തിന്റെ ആശയും ആവേശവുമാണ്‌. 59 അംഗ സംഘടനകളുടെ കൂട്ടായ്‌മയായ ഫോമയ്‌ക്ക്‌ ആ നിലവാരത്തിലുള്ള സാരഥികളാണാവശ്യം. അതുകൊണ്ടാണ്‌ തോമസ്‌ റ്റി ഉമ്മന്‍ ജനറല്‍ സെക്രട്ടറി പദവിയില്‍ വരണമെന്ന്‌ ഞങ്ങള്‍ ആവശ്യപ്പെടുന്നതും അദ്ദേഹത്തെ പിന്തുണക്കുന്നതും. സംഘടനയ്‌ക്കു ലക്ഷ്യ ബോധവും ദര്‍ശനവുമുള്ള കരുത്തനായ സാരഥിയെയാണ്‌ ആവശ്യം. ഈ സവിശേഷതകളാണ്‌ തോമസ്‌ റ്റി ഉമ്മനില്‍ ഞങ്ങള്‍ കാണുന്നത്‌ നേതാക്കള്‍ വെളിപ്പെടുത്തി. തോമസ്‌ റ്റി ഉമ്മന്‍ ജനറല്‍ സെക്രട്ടറി ആകേണ്ടത്‌ നമ്മുടെ ആവശ്യമാണ്‌, അതിനായി മറ്റെല്ലാ താത്‌പര്യങ്ങളും മാറ്റിവെച്ച്‌ ഒറ്റ കെട്ടായി പ്രവര്‍ത്തിക്കുക. പ്രസിഡന്റുമാര്‍ ആഹ്വാനം ചെയ്‌തു.
ലിംകാ പ്രസിഡന്റ്‌ റജി മാര്‍ക്കോസ്‌ , ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ തോമസ്‌ എം ജോര്‍ജ്‌ , കേരള സെന്റര്‍്‌ പ്രസിഡന്റ്‌ തമ്പി തലപ്പിള്ളില്‍ , കേരള കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ്‌ എബ്രഹാം പുതുശ്ശേരി , കേരള സമാജം പ്രസിഡന്റ്‌ ഡോ . ജോസ്‌ കാനാട്ട്‌ , മലയാളി സമാജം പ്രസിഡന്റ്‌ സജി എബ്രഹാം, എന്നീ ആറു സംഘടനാ അധ്യക്ഷന്മാരാണ്‌ തോമസ്‌ റ്റി ഉമ്മനു പിന്തുണയുമായി പ്രവര്‍ത്തിക്കുന്നത്‌.

ലിംകാ പ്രസിഡന്റ്‌ റജി മര്‍ക്കോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വര്‍ഗീസ്‌ ചുങ്കത്തില്‍, ജോസ്‌ കളപ്പുരക്കല്‍ , ജയചന്ദ്രന്‍ രാമകൃഷ്‌ണന്‍ , പി ടി പൗലോസ്‌, വര്‍ഗീസ്‌ കെ എബ്രഹാം, അഡ്വ . സക്കറിയാ കരുവേലി , ബോബാന്‍ തോട്ടം, പ്രിന്‍സ്‌ മാര്‍ക്കോസ്‌ , ജോര്‍ജ്‌ ഇടയോടി, രാജു തോമസ്‌, ഡോ. ജോസ്‌ കനാട്ട്‌ , സജി എബ്രഹാം , എബ്രഹാം പുതുശ്ശേരി, തോമസ്‌ എം ജോര്‌ജ്‌, തുടങ്ങിയവര്‍ പ്രസംഗിച്ചു. തോമസ്‌ റ്റി ഉമ്മന്‍ സമൂഹത്തിനു വേണ്ടി നിരന്തരമായി പ്രവര്‌ത്തിക്കുന്ന സമാദരണീയനായ നേതാവാണെന്നും , ഫോമായുടെ ജനറല്‍ സെക്രട്ടറി യായി പ്രവര്‍ത്തിക്കാന്‍ ഉമ്മന്‍ സന്നദ്ധത കാട്ടിയത്‌ മലയാളി സമൂഹത്തിനു മാത്രമല്ല, ഇന്ത്യന്‍ പ്രവാസി സമൂഹത്തിനു മുതല്‍കൂട്ടാണെന്നു നേതാക്കള്‍ പ്രസ്‌താവിച്ചു.

ശോഭനമായ ഭാവിയുള്ള ശക്തമായ ഒരു മലയാളി സമൂഹമാണ്‌ തന്റെ ദര്‍ശനമെന്നു തോമസ്‌ റ്റി ഉമ്മന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സമൂഹത്തിലെ വിപത്തുകളെ നേരിടുവാന്‍ യുവാക്കളെ പ്രാപ്‌തരാക്കുന്ന, ആദ്യകാല കുടിയേറ്റക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം തേടുന്ന, മലയാളി സമൂഹത്തെ ഉന്നത നിലവാരം പുലര്‍ത്തുന്ന മറ്റു പ്രവാസി സമൂഹത്തോടൊപ്പം എത്തുവാന്‍ ശ്രമിക്കുന്ന പ്രവര്‌ത്തനങ്ങളും ദര്‍ശനവുമാണ്‌ തനിക്കുള്ളതെന്നു തോമസ്‌ റ്റി ഉമ്മന്‍ പറഞ്ഞു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.