You are Here : Home / USA News

ഫോമാ ഷിക്കാഗോ റീജിയന്‍ യോഗം ചേര്‍ന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, May 09, 2014 10:43 hrs UTC

ഷിക്കാഗോ. ഷിക്കാഗോയിലെ അഞ്ച് മലയാളി സംഘടനകളുടെ സംയുക്ത യോഗം മെയ് അഞ്ചിന് ചേര്‍ന്നു. റീജിയണല്‍ വൈസ് പ്രസിഡന്റ് ജോസി കുരിശിങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ 2014- 16 വര്‍ഷത്തെ ഫോമാ ദേശീയ ഭരണസമിതിയില്‍ ഷിക്കാഗോയില്‍ നിന്നുള്ളവരുടെ പേരുകള്‍ നിര്‍ദേശിക്കുകയുണ്ടായി. ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ജോസി കുരിശിങ്കലിന്റേയും, നാഷണല്‍ കമ്മിറ്റി അംഗങ്ങളായി ബെന്നി വാച്ചാച്ചിറ, ബിജി ഫിലിപ്പ് ഇടാട്ട്, റീജിയന്‍ വൈസ് പ്രസിഡന്റായി സണ്ണി വള്ളിക്കളത്തിന്റേയും പേരുകള്‍ നിര്‍ദേശിക്കുകയും യോഗം ഐക്യകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തു. ജോസി കുരിശിങ്കല്‍ ഇല്ലിനോയി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, ഫോമയുടെ ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ റീജിയന്‍ വൈസ് പ്രസിഡന്റാണ്.

ബെന്നി വാച്ചാച്ചിറ ഷിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, ആര്‍.വി.പി, ഫോമാ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. വിവിധ സാമൂഹ്യ-സാംസ്കാരിക സംഘടനകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ബിജി ഫിലിപ്പ് ഇടാട്ട് കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, ഷിക്കാഗോ കൊച്ചിന്‍ ക്ലബ് സെക്രട്ടറി, നിലവില്‍ ഫോമാ ഷിക്കാഗോ റീജിയന്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. സണ്ണി വള്ളിക്കളം നിലവില്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റായും മറ്റ് വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളിലും പ്രവര്‍ത്തിക്കുന്നു. നാഷണല്‍ ജനറല്‍ സെക്രട്ടറി ഗ്ലാഡ്സണ്‍ വര്‍ഗീസ് കൂടുതല്‍ ആളുകള്‍ കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയുണ്ടായി. യോഗാവസാനം സെക്രട്ടറി ബിജി ഫിലിപ്പ് ഇടാട്ട് യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.