കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും, ഈസ്റ്റര്‍-വിഷു ആഘോഷങ്ങളും മെയ് 2 വെള്ളിയാഴ്ച (നാളെ) വൈകിട്ട് 7-മണിക്കു് ഫ്ളോറല്‍ പാര്‍ക്കിലുള്ള 26 ടൈസണ്‍ സെന്ററില്‍ വച്ചു് നടത്തപ്പെടുന്നു. ചടങ്ങില്‍ സാമൂഹിക-സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. പ്രതിഭാധനരായ കലാകാരന്മാരും, കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും രുചികരമായ സദ്യയും ആഘോഷങ്ങളെ മോടിപിടിപ്പിക്കും. ഈ ആഘോഷങ്ങളിലേക്കു് ഏവരുടെയും സാന്നിദ്ധ്യസഹകരണങ്ങള്‍ അഭ്യര്ഥിച്ചുകൊള്ളുന്നതായി പ്രസിഡന്റ് ഡോ. ജോസ് കാനാട്ടു് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വിനോദ് കെയാര്‍ക്കെ (ട്രസ്റ്റി ബോര്‍ഡ് ചെയര്മാന്): 516-633-52008
Comments