You are Here : Home / USA News

ഗീതാമണ്ഡലത്തിനു പുത്തനുണര്‍വുമായി ആസ്ഥാന മന്ദിരോദ്‌ഘാടനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 01, 2014 09:30 hrs UTC

    
    

ഷിക്കാഗോ: ഗീതാ മണ്ഡലത്തിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ പ്രവര്‍ത്തനോദ്‌ഘാടനം ഷിക്കാഗോയിലെ ഹിന്ദു മലയാളികള്‍ക്ക്‌ ചരിത്ര നിമിഷമായി മാറി .പ്രസിഡന്റ്‌ ശ്രീ ജയ്‌ ചന്ദ്രന്റെ നേതൃത്വത്തില്‍ ഗീതാമണ്ഡലം അംഗങ്ങളുടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ അക്ഷീണ പരിശ്രമങ്ങളുടെ ഫലമായി നിര്‍മിച്ച മന്ദിരത്തിന്റെ ഉദ്‌ഘാടനം കെ എച്ച്‌ എന്‍ എ പ്രസിഡന്റ്‌ ടി എന്‍ നായര്‍ നിര്‍വഹിച്ചു .ഐ ഐ എസ്‌ എച്‌ ഡയറക്ടര്‍ ഡോ ശ്രീ എന്‍ ഗോപാല കൃഷ്‌ണന്‍ അനുഗ്രഹ പ്രഭാഷണം നടത്തി .ശ്രീ ശ്യാം ഭട്ടതിരിയുടെ നേതൃ ത്വത്തില്‍ ഗണപതി ഹോമത്തോടെ ആരംഭിച്ച ഗൃഹ പ്രവേശ ചടങ്ങുകളില്‍ ഗ്രെയ്‌സ്‌ ലെയ്‌ക്‌ ക്ഷേത്രത്തിലെ പൂജാരിമാരും പങ്കെടുത്തു .അമേരിക്കയിലെ മലയാളികളുടെ അഭിമാനമായ പ്രശസ്‌ത ശില്‍പി ശ്രീ നാരായണന്‍ കുട്ടപ്പന്റെ കര വിരുതിനാല്‍ തീര്‍ത്ത മനോഹരമായ ശ്രീകോവില്‍ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി .അദേ ഹത്തെ പ്രസ്‌തുത ചടങ്ങില്‍ ഗീതാമണ്ഡലം ആദരിച്ചു .പ്രസ്‌തുത മന്ദിരത്തെ ഒരു പ്രാര്‍ത്ഥനാ കേന്ദ്രം എന്നതിനപ്പുറം സനാതന ധര്‍മത്തിലൂന്നിയ ജീവിത ശൈലി പ്രാപ്‌തമാക്കാന്‍ വിശ്വാസികളേ സഹായിക്കുന്ന ഒരു കേന്ദ്രമായി മാറ്റുവാന്‍ ഗീതാമണ്ഡലം പ്രതി ജ്ഞാബദ്ധമാണെന്ന്‌ ശ്രീ ജയ്‌ ചന്ദ്ര ന്‍ അറിയിച്ചു .ഗീതാ മണ്ഡലത്തിന്റെ ഈ ചരിത്ര സംരഭം അമേരിക്കയിലെ മുഴുവന്‍ ഹിന്ദുക്കള്‍ക്കും പ്രചോദനം പകരുന്നതാണെന്ന്‌ ശ്രീ ടി എന്‍ നായര്‍ ഉദ്‌ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി ..വിഷ്‌ണു സഹസ്ര നാമ ജപം ,ലളിത സഹസ്ര നാമ ജപം ,പ്രത്യേക ഭജന ,ഭഗവതി സേവ തുടങ്ങി ദിവസം മുഴുവന്‍ നീണ്ടു നിന്ന വിവിധ ചടങ്ങുകള്‍ ഭക്ത ജനങ്ങളുടെ അഭൂത പൂര്‍വമായ സാന്നിധ്യം കൊണ്ട്‌ ശ്രദ്ധേയം ആയി .

ഈ ചരിത്ര ദൗത്യം ഫല പ്രാപ്‌തിയില്‍ എത്തിക്കാന്‍ സഹായിച്ച എല്ലാ അംഗങ്ങള്‍ക്കും ,പ്രത്യേകിച്ചു കമ്മിറ്റി അംഗങ്ങള്‍ക്കും പ്രസിഡന്റ്‌ ശ്രീ ജയ്‌ ചന്ദ്രന്‍ നന്ദി അറിയിച്ചു . .അമേരിക്കയിലെ ഹിന്ദു മലയാളികളുടെ ആദ്യകാല സംഘടനകളില്‍ ഒന്നായ ഗീതാ മണ്ഡലത്തിന്റെ പുതിയ മന്ദിരം ഹാനോവര്‍ പാര്‍ക്കിലുള്ള ബാരിങ്ങ്‌ടണ്‍ റോഡിലാണ്‌ സ്ഥിതി ചെയ്യുന്നത്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.