You are Here : Home / USA News

വിചാരവേദിയില്‍ ഒരു വീരേതിഹാസത്തിന്റെ ചര്‍ച്ച

Text Size  

Story Dated: Tuesday, April 08, 2014 10:36 hrs UTC

 
കേരളത്തിലെ ക്രിസ്ത്യാനികളുടെ വീരേതിഹാസത്തിനൊപ്പം മലയാളസാഹിത്യത്തിന്റെയും വിശ്വസാഹിത്യത്തിന്റേയും തന്നെ ഒരു ഉത്തമ കൃതിയാണ് പാറേക്കല്‍ തോമ്മാക്കത്തനാരുടെ 'വര്‍ത്തമാനപുസ്തകം' (1785) എന്ന കൃതി എന്ന് സമര്‍ത്ഥിച്ചുകൊണ്ട്, പണ്ഡിതനും വാഗ്മിയുമായ പ്രൊഫസ്സര്‍ ഏ. കെ. ബി. പിള്ള ഏപ്രില്‍ 13- ന് ഞയറാഴ്ച ആറു മണിക്ക്ക്വീന്‍സില്‍ ബ്രാഡോക്ക് അവന്യുവിലുള്ള കേരളാ കള്‍ചറല്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ഹാളില്‍ വച്ച് വിചാരവേദിയുടെ ആഭിമിഖ്യത്തില്‍ പ്രബന്ധം അവതരിപ്പിക്കും.
പോര്‍ത്തുഗീസ് പീഡനം അവസാനിപ്പിക്കാന്‍ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പ്രതിനിധിയായി മാര്‍പ്പാപ്പയെ കാണാന്‍ റോമിലേക്ക് പോയതും അനുബന്ധമായുണ്ടായ മഹായജ്ഞവുമാണ് പ്രൊഫ. ഏ .കെ. ബി. യുടെ പഠനം. സമകാലീന പ്രസക്തിയുള്ള ഈ ചര്‍ച്ചയിലേക്ക് എല്ലാവരേയും ക്ഷണിച്ചുകൊള്ളൂന്നു. 
 
സാംസി കൊടുമണ്‍ 
വിചാരവേദി സെക്രട്ടറി
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.