You are Here : Home / USA News

ഉല്ലാസതിരമാല ഡാലസില്‍ മെയ്‌ 11 ന്‌

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Sunday, April 06, 2014 11:24 hrs UTC

 

ഡാലസ്‌: തിരുവല്ലാ അസോസിയേഷന്‍ ഓഫ്‌ ഡാലസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം, തിരുവല്ലാ അസോസിയേഷനും സെവന്‍ ടോണ്‍ എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നൊരുക്കുന്ന `ഉല്ലാസ തിരമാല' മെയ്‌ 11 ന്‌ പ്ലാനോ സിവിക്‌ സെന്ററില്‍ വച്ച്‌ നടത്തപെടുന്നു.

ജി എസ്‌ വിജയന്‍റെ നേതൃത്വത്തില്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ റഹ്മാന്‍ , വിനീത്‌ ശ്രീനിവാസന്‍ , ശ്വേത മേനോന്‍ ,മണിക്കുട്ടന്‍ ,വിഷ്‌ണുപ്രിയ , രചന നാരായണന്‍ കുട്ടി , സയനോര, കൂടാതെ പ്രശസ്‌ത മിമിക്രി താരങ്ങളായ കലഭവന്‍ രാഗേഷ്‌ , കലഭാവന്‍ ബിജു , കലഭാവന്‍ ജോബി , ശിവദാസ്‌ മട്ടന്നൂര്‍ തുടങ്ങിയവരാണ്‌ പങ്കെടുക്കുന്നത്‌.

സ്‌കൈപാസ്‌ ട്രാവെല്‍സ്‌ , ബ്ലാക്ക്‌ പെപ്പെര്‍ റസ്റ്ററനറ്‌ എന്നിവരാണ്‌ ഗ്രാന്‍ഡ്‌ സ്‌പോണ്‍സേഴ്‌സ്‌ . ഉല്ലാസ തിരമാലയുടെ ഡാലസിലെ കിക്കോഫ്‌ മാര്‍ച്ച്‌ 23 നു തിരുവല്ലാ അസോസിയേഷന്‍ ഓഫ്‌ ഡാലസ്‌ പ്രസിഡണ്ട്‌ സോണി ജേക്കബ്‌ നിര്‍വഹിച്ചു

ഥങഇഅ യുടെ ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്കുള്ള പുനരധിവാസ പദ്ധതിയുടെ ധനശേഖരണാര്‍ഥമാണ്‌ ഷോ നടത്തുന്നതെന്നു സോണി ജേക്കബ്‌ അറിയിച്ചു. ഈ ഷോയിലേക്ക്‌ ഏവരുടെയും സഹായ സഹകരണങ്ങള്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. ഉല്ലാസതിരമാലയുടെ ഡാലസിലെ എല്ലാ സ്‌പോണ്‍സേഴ്‌സിനും സെവന്‍ ടോണ്‍ എന്റര്‍റ്റയിനിനു വേണ്ടി ജിമ്മി ഫിലിപ്പ്‌ നന്ദി അറിയിച്ചു.

സ്ഥലം: പ്ലെയ്‌നോ സിവിക്‌ സെന്‍റെര്‍, തീയതി: മെയ്‌ 11 ഞായര്‍, 5:30 ജങ

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സോണി ജേക്കബ്‌ (469 767 3434), സജി നായര്‍ (4056131829), മാത്യു സാമുവല്‍ (972 890 7023), രാജു മാത്യു (972 816 2956), ജിമ്മി ഫിലിപ്പ്‌ (214 223 7530), സുനില്‍ വര്‍ഗീസ്‌ (214 543 7556) ടി സി ചാക്കോ (214 682 7672).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.