You are Here : Home / USA News

ശനിയാഴ്‌ച 62-മത്‌ സാഹിത്യ സല്ലാപത്തില്‍ `ഇലക്ഷന്‍ 2014' ചര്‍ച്ചാവിഷയം

Text Size  

Story Dated: Friday, April 04, 2014 11:10 hrs UTC

 

താമ്പാ: ഏപ്രില്‍ അഞ്ചാം തീയതി സംഘടിപ്പിക്കുന്ന അറുപത്തിരണ്ടാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `ഇലക്ഷന്‍ 2014' എന്നതായിരിക്കും ചര്‍ച്ചാ വിഷയം. പ്രസിദ്ധ എഴുത്തുകാരനും പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ബി. ആര്‍. പി. ഭാസ്‌ക്കര്‍ ആയിരിക്കും ഇലക്ഷന്‍ 2014 എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്‌. ഈ വിഷയത്തില്‍ അറിവും പരിചയവുമുള്ള ധാരാളം ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്‌. ഇലക്ഷന്‍ 2014 എന്ന വിഷയത്തില്‍ താത്‌പര്യമുള്ള എല്ലാ നല്ല ആളുകളെയും മാതൃരാജ്യസ്‌നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്‌ക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

മാര്‍ച്ച്‌ ഇരുപത്തിയൊന്‌പതാം തീയതി സംഘടിപ്പിച്ച അറുപത്തിയൊന്നാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `മാധ്യമ സംസ്‌ക്കാരം' എന്നതായിരുന്നു ചര്‍ച്ചാ വിഷയം. പ്രസിദ്ധ എഴുത്തുകാരനും മലയാളമനോരമ പത്രാധിപസമിതിയംഗവുമായ ജോസ്‌ പനച്ചിപ്പുറം ആയിരുന്നു പ്രസ്‌തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്‌. അമേരിക്കന്‍ മലയാളിയും ഇമലയാളി പത്രാധിപരുമായ ജോര്‍ജ്ജ്‌ ജോസഫ്‌ ഉള്‍പ്പെടെ ഈ വിഷയത്തില്‍ അറിവും പരിചയവുമുള്ള ധാരാളം ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. മലയാള മനോരമ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച്‌ പനച്ചി വിശദീകരിക്കുകയുണ്ടായി. മാധ്യമങ്ങള്‍ സാംസ്‌കാരികമായി മൂല്യച്യുതിയില്‍ ആണെന്നും അവ പത്രധര്‍മ്മം നിര്‍വ്വഹിക്കുന്നില്ലെന്നും തുടങ്ങിയ അഭിപ്രായങ്ങളും ഉയരുകയുണ്ടായി. അന്തരിച്ച സുപ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ഖുശ്വന്ത്‌ സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട്‌ ഒരു മിനിറ്റ്‌ മൌനം ആചരിച്ചു. സല്ലാപത്തിനിടെ ലാനാ പ്രസിഡന്റും സ്‌കോക്കി വില്ലേജ്‌ സര്‍വീസ്‌ അവാര്‍ഡ്‌ ജേതാവുമായ ഷാജന്‍ ആനിത്തോട്ടത്തിനെ സല്ലാപത്തിനിടെ പ്രത്യേകം അനുമോദിക്കുകയുമുണ്ടായി.


ഡോ. എന്‍. പി. ഷീല, ഡോ. ആനി കോശി, ഡോ. ജോസഫ്‌ ഈ. തോമസ്‌, എബ്രഹാം തെക്കേമുറി, രാജു തോമസ്‌, മനോഹര്‍ തോമസ്‌, ജോര്‍ജ്ജ്‌ മണ്ണിക്കരോട്ട്‌, എ. സി. ജോര്‍ജ്ജ്‌, ഷാജന്‍ ആനിത്തോട്ടം, ത്രേസ്യാമ്മ നാടാവള്ളില്‍, മൈക്ക്‌ മത്തായി, ജോര്‍ജ്ജ്‌ കുരുവിള, ടോം എബ്രഹാം, വര്‍ഗീസ്‌ എബ്രഹാം ഡെന്‍വര്‍, സജി കരിമ്പന്നൂര്‍, ജോണ്‍ മാത്യു, പി. വി. ചെറിയാന്‍, പി. പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്‌, ജയിന്‍ മുണ്ടയ്‌ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

ഏപ്രില്‍ മാസത്തിലെ മറ്റു ചര്‍ച്ചാ വിഷയങ്ങള്‍

63. 04/12/2014 മാധവിക്കുട്ടി അനുസ്‌മരണം: അബ്ദുല്‍ പുന്നയൂര്‍ക്കളം
64. 04/19/2014 അമേരിക്കന്‍ മലയാളി സാഹിത്യ ചരിത്രം: ജോര്‍ജ്ജ്‌ മണ്ണിക്കരോട്ട്‌
65. 04/26/2014 ആംഗലേയ ഭാഷാ: ഡോ. ആനി കോശി.

ശനിയാഴ്‌ചതോറുമാണ്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്‌. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്‌ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്‌ക്ക്‌ വിളിക്കാവുന്നതാണ്‌ 14434530034 കോഡ്‌ 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്‌പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: 8133893395 Join us on Facebook https://www.facebook.com/groups/142270399269590/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.