ഡാലസ് : ഈസ്ററിനു മുന്നോടിയായുള്ള പെസഹാ നോമ്പുകാല ധ്യാനം ഡാലസിലെ ഫാര്‍മേര്‍ഴ്സ് ബ്രാഞ്ചിലുള്ള ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക് ദേവാലയത്തിൽ ഏപ്രിൽ 4, 5 , 6 (വെള്ളി ശനി , ഞായർ ) തീയതികളിൽ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങി ഞായറാഴ്ച വരെയാണ് ധ്യാനം.
അമേരിക്കയിലും ഇന്ത്യയിലുമായി സുവിശേഷ മേഖലയില്‍ പ്രവര്‍ത്തിക്കുകയും, ന്യൂജേഴ്സിയിലെ ട്രെന്റണ് രൂപതയുടെ കീഴിലുള്ള രണ്ട് ഇടവകകളില്‍ വികാരിയുമായ ഫാ. സന്തോഷ് ജോര്‍ജ് ഒഎസ്എസ്ടിയുടെ നേതൃത്വത്തിലാണ് പെസഹാ ധ്യാനം നടത്തപ്പെടുന്നത്. ജീസസ് യൂത്തിന്റെ ഇന്റര്‍നാഷണല്‍ പാസ്റ്ററായ ഫാ. ബിറ്റാജു പുത്തന്‍പുരയ്ക്കൽ ഒ.എസ്.എസ്.ടിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്ക് പ്രത്യേക ധ്യാനമുണ്ടായിരിക്കും.
അനുഗ്രഹീത വചനപ്രഘോഷകൻ ബ്രദർ റെജി കൊട്ടാരം വചന ശുശ്രൂഷക്കും ആത്മീയ കൌണ്‍സിലിങ്ങിനും നേതൃത്വം നല്‍കും. 800 ലധികം ക്രിസ്തീയ ഗാനങ്ങൾക്ക് ഈണം നലകി അനേകരെ ദൈവത്തിലെക്കടുപ്പിച്ച പ്രശസ്തനായ പീറ്റർ ചേരാനല്ലൂരാണ് മ്യൂസിക് മിനിസ്ട്രിക്ക് നേതൃത്വം നല്‍കുന്നത്. ഷാലോം യു.എസ്.എയുടെ കീബോര്‍ഡ് പ്ലെയറും ഗായകനുമായ ബിജു മലയാറ്റൂർ, പോള്‍വിൻ (യൂത്ത് സെഷൻ) എന്നിവരും ഗായക സംഘത്തിലുണ്ട്.
ധ്യാനത്തിന്റെ ആത്മീയഅനുഭവത്തില് പങ്കുചേരുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ഫാ. ജോസഫ് ശൌര്യമാക്കല്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: റവ. ഫാ. ജോസഫ് ശൌര്യമാക്കല്‍
Comments