You are Here : Home / USA News

ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷന്‍ ബ്യൂട്ടി പേജന്റ്‌ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു

Text Size  

Story Dated: Wednesday, April 02, 2014 12:50 hrs UTC

 

ഷിക്കാഗോ: 2014 ജൂലൈ 4 മുതല്‍ 6 വരെ ഷിക്കാഗോ ഒഹയര്‍ ഹയറ്റ്‌ റീജന്‍സി ഹോട്ടലില്‍ നടക്കുന്ന ഫൊക്കാന ആഗോള കണ്‍വെന്‍ഷന്റെ ബ്യൂട്ടി പേജന്റ്‌ (മിസ്‌ ഫൊക്കാന, മലയാളി മങ്ക) മത്സരങ്ങള്‍ക്കായുള്ള കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചതായി പ്രസിഡന്റ്‌ മറിയാമ്മ പിള്ള അറിയിച്ചു.

അനു ജോസഫ്‌ (ചെയര്‍ പേഴ്‌സണ്‍), ലൈസി അലക്‌സ്‌, ലത കറുകപ്പള്ളില്‍ (കോചെയര്‍ പേഴ്‌സണ്‍സ്‌), സുജ ജോസ്‌, ജസ്സി കാനാട്ട്‌, ബാല കെയാര്‍ക്കെ (കോര്‍ഡിനേറ്റേഴ്‌സ്‌) എന്നിവരടങ്ങുന്ന കമ്മിറ്റിയാണ്‌ മത്സരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുക.

മിസ്‌ ഫൊക്കാന സൗന്ദര്യ മത്സരം 15 വയസ്സിനും, 26 വയസ്സിനും ഇടയിലുള്ള അവിവാഹിതരായ മലയാളി വനിതകള്‍ക്കും, മലയാളി മങ്ക മത്സരം വിവാഹിതരായ മലയാളി വനിതകള്‍ക്കും വേണ്ടിയുള്ളതാണ്‌. സമൂഹത്തിലെ പ്രശസ്‌തരായ വ്യക്തികളായിരിക്കും വിധി നിര്‍ണ്ണയിക്കുന്നത്‌. ആകര്‍ഷകമായ ക്യാഷ്‌ അവാര്‍ഡുകളും മറ്റ്‌ സമ്മാനങ്ങളുമാണ്‌ വിജയികള്‍ക്ക്‌ ലഭിക്കുക.

മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളിലോ, ഇമെയിലിലോ ബന്ധപ്പെടുക.

മിസ്‌ ഫൊക്കാന മത്സരം: അനു ജോസഫ്‌: 3472482237; ഇമെയില്‍: Missfokana2014@gmail.com
മലയാളി മങ്ക മത്സരം: ലൈസി അലക്‌സ്‌: 8452683694; ഇമെയില്‍: Fokanamanga2014@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.