You are Here : Home / USA News

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഒ.ഐ.സി.സി യു.കെയുടെ പ്രത്യേക പ്രചരണപരിപാടികള്‍

Text Size  

Story Dated: Saturday, March 29, 2014 09:01 hrs UTC

K S Johnson

 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കുന്നതിനു വേണ്ടി ഒ.ഐ.സി.സി യു.കെ പ്രത്യേക പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. എല്ലാ പാര്‍ലമെന്റ് മണ്ഡലങ്ങള്‍ക്കും പ്രത്യേകം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്മാരെ ദേശീയ ആക്ടിങ് പ്രസിഡന്റ് ജെയ്സണ്‍ ജോര്‍ജ് നോമിനേറ്റ് ചെയ്തതായി ജനറല്‍ സെക്രട്ടറി എബി സെബാസ്റ്റ്യന്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ യു.കെയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക കമ്മറ്റികള്‍ കൂടുന്നതാണ്. അതത് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍  നിന്നും ഉള്‍പ്പെടുന്ന ഒ.ഐ.സി.സി നേതാക്കള്‍ക്കാണ് തെരഞ്ഞെടുപ്പ് ചുമതല നല്‍കിയിരിക്കുന്നത്. ഓരോ പാര്‍ലമെന്റ് മണ്ഡലങ്ങളിലും ഉള്‍പ്പെടുന്ന കോ​ണ്‍ഗ്രസ് യു.ഡി.എഫ് നേതാക്കളെ ഉള്‍പ്പെടുത്തി കമ്മറ്റികള്‍ വിപുലീകരിക്കുന്നതിനും യു.കെയിലെ എല്ലാ മലയാളികളുടേയും പിന്തുണ  കോണ്‍ഗ്രസിനും യു.ഡി.എഫിനും ഉറപ്പാക്കുന്നതിനും വേണ്ട പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ചെയര്‍മാന്മാരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ദേശീയ വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, സെക്രട്ടറി ബിനു കുര്യാക്കോസ് എന്നിവര്‍ക്കാണ് കമ്മറ്റികളുടെ കോര്‍ഡിനേഷന്‍ ചുമതല.

നിലവിലുള്ള രാഷ്ട്രീയസാഹചര്യത്തില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരേണ്ടതിന്റെ ആവശ്യകത യു.കെ മലയാളികള്‍ക്കിടയില്‍ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള പ്രചരണപരിപാടികളാവും സംഘടിപ്പിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസി ക്ഷേമത്തിനായി ചെയ്തിട്ടുള്ള വിവിധ പദ്ധതികളെപ്പറ്റി പ്രചരണം നടത്തും. ഘടകകക്ഷികള്‍ മത്സരിക്കുനന്‍ മണ്ഡലങ്ങളില്‍ അവരുടെ പ്രവാസി സംഘടനകളുമായി ചേര്‍ന്ന് പ്രചരണം നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. നാട്ടിലുള്ള കുടുംബാംഗങ്ങളേയും ബന്ധുക്കലേയും സുഹൃത്തുക്കളേയുമെല്ലാം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേയും യു.ഡി.എഫിനേയും പിന്തുണയ്ക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നതിനു എല്ലാ യു.കെ മലയാളികളും തയ്യാറാവണമെന്നും ആക്ടിങ് പ്രസിഡന്റ് ജെയ്സണ്‍ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.

വിവിധ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മറ്റികളുടെ ചുമതലക്കാര്‍ താഴെ പറയുന്നവരാണ്.

മുജീബ് ഇസ്മയില്‍ (തിരുവനന്തപുരം), നിഷാന്ത് ബഷീര്‍ (ആറ്റിങല്‍), ഡോ. രാധാകൃഷ്ണപിള്ളെ (കൊല്ലം), തോമസുകുട്ടി ഫ്രാന്‍സിസ് (മാവേലിക്കര), ജോണ്‍സണ്‍ യോഹന്നാന്‍ (പത്തനംതിട്ട), പ്രവീണ്‍ കര്‍ത്താ (ആലപ്പുഴ), തോമസ് പുളിക്കല്‍ (കോട്ടയം), സോബന്‍ ജോര്‍ജ് തലയ്ക്കല്‍ (ഇടുക്കി), പോള്‍സണ്‍ തോട്ടപ്പള്ളി (എറണാകുളം), ബെന്നി പോള്‍ ( ചാലക്കുടി), അഡ്വ. ജെയ്സണ്‍ ഇരിങ്ങാലക്കുട ( തൃശൂര്‍ ), സാബു മാടശ്ശേരി ( ആലത്തൂര്‍ ), ജഗ്ഗി ജോസഫ് ( പാലക്കാട്), മുഹമ്മദ് അഷ്റഫ് (മലപ്പുറം), മുഹമ്മദ് അലി (പൊന്നാനി), പുഷ്പരാജ് (വയനാട്), സണ്ണി പൊരിയത്ത് (കോഴിക്കോട്), ടോസ്സി തോമസ്( വടകര), അഡ്വ. റെന്‍സണ്‍ സഖറിയാസ് (കണ്ണൂര്‍ ), അനു കെ. ജോസഫ് (കാസര്‍കോഡ്)

ഒ.ഐ.സി.സി. യു.കെ സോഷ്യല്‍ മീഡിയാകളില്‍ തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി നടത്തി വരുന്നുണ്ട്. ഇത് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഐ.ടി സെല്‍ കണ്‍വീനറായി റോബിന്‍ തോമസിനെയും ചുമതലപ്പെടുത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജെയ്സണ്‍ ജോര്‍ജ് : 07584704147
മാമ്മന്‍ ഫിലിപ്പ്: 07885467034

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.