You are Here : Home / USA News

ഫ്‌ളോറിഡാ ഹിന്ദു കോണ്‍ഫറന്‍സ്‌: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, March 28, 2014 08:03 hrs UTC

താമ്പാ: താമ്പായില്‍ മാര്‍ച്ച്‌ 29-ന്‌ ശനിയാഴ്‌ച നടക്കുന്ന കേരളാ ഹിന്ദു കോണ്‍ഫറന്‍സ്‌ -ഫ്‌ളോറിഡാ റീജിയന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികളായ ടി. ഉണ്ണികൃഷ്‌ണന്‍, പ്രദീപ്‌ മരുത്തപ്പറമ്പില്‍, സുജിത്‌ അച്യുതന്‍, അനഘാ ഹരീഷ്‌, ഗോകുല്‍ പിള്ള, ബിനോദ്‌ നായര്‍ എന്നിവര്‍ അറിയിച്ചു.

രാവിലെ 10 മണിക്ക്‌ കൊടികയറ്റത്തോടെ പരിപാടികള്‍ക്ക്‌ തുടക്കമാകും. ഉദ്‌ഘാടന ചടങ്ങുകള്‍ക്കുശേഷം മുഖ്യാതിഥിയായ രാഹുല്‍ ഈശ്വര്‍ ഹിന്ദു സമുദായത്തിലെ ആത്മീയത, സാമൂഹിക കാര്യങ്ങളെ വിശകലനം ചെയ്‌ത്‌ സംസാരിക്കും. രാവിലെ 11 മണിക്ക്‌ വനിതാ ഫോറം ചര്‍ച്ചകള്‍ ഡോ. നിഷാ പിള്ള നയിക്കും. കെ.എച്ച്‌.എന്‍.എ ഭാരവാഹികളായ പ്രസിഡന്റ്‌ ടി.എന്‍. നായര്‍, വൈസ്‌ പ്രസിഡന്റ്‌ സുരേന്ദ്രന്‍ നായര്‍, സെക്രട്ടറി ഗണേഷ്‌ നായര്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുക്കും.

ഉച്ചയ്‌ക്കുശേഷം നടക്കുന്ന സെമിനാറില്‍ `ക്രിസ്‌ത്യന്‍-മുസ്‌ലീം സമുദായങ്ങളുമായി ഊഷ്‌മള ബന്ധം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത' എന്ന വിഷയത്തെപ്പറ്റി രാഹുല്‍ ഈശ്വര്‍ സംസാരിക്കുകയും, സെനിനാറില്‍ പങ്കെടുക്കുന്നവര്‍ ചര്‍ച്ച നടത്തുകയും ചെയ്യും.

ഉച്ചയ്‌ക്കും വൈകുന്നേരവും വിഭവസമൃദ്ധമായ സദ്യ ടേസ്റ്റ്‌ ഓഫ്‌ ഇന്ത്യയിലെ രവീന്ദ്രന്‍ കേശവന്റെ മേല്‍നോട്ടത്തില്‍ ഒരുക്കിയിട്ടുണ്ട്‌.

ഫ്‌ളോറിഡാ ഹിന്ദു ടെമ്പിളില്‍ നടക്കുന്ന ഈ കുടുംബ സംഗമത്തിലേക്ക്‌ എല്ലാ മലയാളി ഹിന്ദു കുടുംബങ്ങളേയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.