You are Here : Home / USA News

മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ ഉത്ഘാടനം വര്‍ണ്ണശബളമായി

Text Size  

Story Dated: Thursday, March 27, 2014 11:36 hrs UTC

Josemon Thathamkulam
 
 

റ്റാമ്പാ: റ്റാമ്പായിലും പരിസരപ്രദേശത്തും അധിവസിക്കുന്ന മലയാളികളുടെ കലാ, സാംസ്‌കാരിക, സാമൂഹിക ഉന്നമനത്തിനായി പുതിയതായി രൂപംകൊണ്ട മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ ഔപചാരികമായ ഉത്ഘാടനം റ്റാമ്പായിലുള്ള സെന്റ് ജോസഫ് സീറോ മലബാര്‍ ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ വച്ച് വര്‍ണ്ണശമ്പളമായി നടത്തപ്പെട്ടു. മാര്‍ച്ച് ഒന്നാം തീയ്യതി ശനിയാഴ്ച വൈകുന്നേരം കൃത്യം 6.30നു തന്നെ ലിസ്സി തണ്ടാശ്ശേരില്‍, ഷേര്‍ളി കുര്യാക്കോസ്, ഷേര്‍ളി ചെറിയാന്‍ എന്നിവരുടെ പ്രാര്‍ത്ഥനാഗാനത്തോടെ സാംസ്‌കാരികസമ്മേളനത്തിനു തുടക്കം കുറിച്ചു. തുടര്‍ന്ന് റ്റാമ്പായില്‍ കാറപടകത്തില്‍ കൊല്ലപ്പെട്ട യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ളോറിഡായിലെ വിദ്യാര്‍ത്ഥികളായ ജോബിന്‍ ജോയി കുര്യാക്കോസ്, അങ്കിത്ത് പട്ടേല്‍, ഇംതിയാസ് ഇല്ലിയാസ്, ഡൊമിനിക്ക് യേശുദാസ് എന്നിവരുടെ ആത്മശാന്തിക്കായി ഏവരും എഴുന്നേറ്റു നിന്ന് മൗനപ്രാര്‍ത്ഥന നടത്തി.

തുടര്‍ന്ന് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസ്‌മോന്‍ തത്തംകുളം മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ രൂപീകരണലക്ഷ്യങ്ങള്‍ സദസ്സിനു വിശദീകരിച്ചു. അതിനുശേഷം ഈ വര്‍ഷത്തെ ഭാരവാഹികളെ വേദിയിലേക്കു ക്ഷണിച്ചു. തുടര്‍ന്ന് കോണ്‍സ്റ്റിറ്റിയൂഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. വിജയന്‍ നായര്‍ ചൊല്ലികൊടുത്ത സത്യവാചകം ഏറ്റുചൊല്ലി ഭാരവാഹികള്‍ ഏവരും ഭാരവാഹിത്തം ഏറ്റെടുത്തു. തുടര്‍ന്ന് പ്രസിഡന്റ് സുരേഷ് നായര്‍ ഏവര്‍ക്കും സ്വാഗതം നേര്‍ന്നു. അതിനുശേഷം പ്രശസ്ത കവിയും, സാഹിത്യകാരനും, കേരള സാഹിത്യ അക്കാദമി അവാര്‍ഡു ജേതാവുമായി ശ്രീ ചെറിയാന്‍ കെ.ചെറിയാന്‍ ഭദ്രദീപം തെളിച്ച് മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ ഔപചാരികമായ ഉത്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഫൊക്കാന ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളിയില്‍ പുതുതായി ആരംഭിച്ച അസോസിയേഷനു ആശംസനേര്‍ന്നു സംസാരിച്ചു.

തുടര്‍ന്നു മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പാ മെയ് 25-#ാ#ം തീയതി സ്‌ട്രേബെറി ക്രൈസ്റ്റ് സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടുന്ന ഈ വര്‍ഷത്തെ സൂപ്പര്‍ കോമഡി സ്റ്റേജ് ഷോ കേരള എക്‌സ്പ്രസ്സ് 2014 ന്റെ ടിക്കറ്റ് ഉത്ഘാടനം ആദ്യ ടിക്കറ്റ് റ്റാമ്പായിലെ പ്രശസ്ത ബിസിനസ്സ് സാമ്രാട്ട് പി.വി.ചെറിയാനു നല്‍കികൊണ്ട് കവി ചെറിയാന്‍.കെ.ചെറിയാന്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ നിന്ന് പുതിയതായി ആരംഭിച്ചു മലയാളി വാര്‍ത്ത മാധ്യമമായ ജയഹിന്ദ് ന്യൂസ് പേപ്പറിന്റെ റ്റാമ്പായിലെ പ്രകാശനം ഫൊക്കാനയുടെ മുന്‍ പ്രസിഡന്റ് കമാഡര്‍ ജോര്‍ജ് കോരുത് കവി ചെറിയാന്‍ കെ. ചെറിയാനു ഒരു കോപ്പി നല്‍കികൊണ്ട് നിര്‍വ്വഹിച്ചു. ചടങ്ങിനു ഫൊക്കാന നേതാക്കളായ പോള്‍ കറുകപ്പള്ളില്‍ മാമന്‍.സി.ജേക്കബ്, ജോര്‍ജി,പി.പി.ചെറിയാന്‍, ജേക്കബ് മാണി പറമ്പില്‍ എന്നിവര്‍ വേദിയില്‍ സാക്ഷ്യം വഹിച്ചു.

തുടര്‍ന്ന് റ്റാമ്പായിലെ കലാകാരന്‍മാരും കലാകാരികളും ചേര്‍ന്ന് നയനമഹോരമായ വിവിധയിനം കലാപരിപാടികള്‍ അവതരിപ്പിച്ച് കാണികളുടെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി. സെക്രട്ടറി തോമസ് ഏബ്രഹാം ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. ഷാരോണ്‍ ബേബിയും ശ്രേയ സണ്ണിയുമായിരുന്നു ഉത്ഘാടന പരിപാടികളുടെ അവതാരകന്‍. മാര്‍ട്ടിന്‍ വര്‍ക്കിയുടെ നേതൃത്വത്തില്‍ ഈസ്റ്റ് സൈഡ് കേറ്ററിംഗ് ഒരുക്കിയ സ്‌നേഹവിരുന്ന് ഏവരും ആസ്വദിച്ചു.

പരിപാടികള്‍ക്ക് പ്രസിഡന്റ് സുരേഷ് നായര്‍ വൈസ് പ്രസിഡന്റ് സണ്ണി മറ്റമന പ്രസിഡന്റ് ഇലക്റ്റ് ജോമോന്‍ തെക്കെതൊട്ടിയില്‍, സെക്രട്ടറി തോമസ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി ബിജോയ് ജോസഫ്, ട്രഷര്‍ മാണി വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ മാത്യു തണ്ടാശ്ശേരില്‍ മറ്റു കമ്മിറ്റി അംഗങ്ങളായ സൂസി ജോര്‍ജ്, ജിനോ വര്‍ഗ്ഗീസ്, മിറ്റു മാത്യൂ, സൈമണ്‍ തൊമ്മന്‍, വിവേക് ഏബ്രഹാം, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ ജോസ്‌മോന്‍ തത്തംകുളം, സേവ്യര്‍ വിതേയത്തില്‍, വിജയന്‍ നായര്‍, ഷാബു വര്‍ഗ്ഗീസ്, തോമസ് കവലിയ വീടന്‍, ജോര്‍ജ് ഏബ്രഹാം, തോമസ് മാത്യൂ, യൂത്ത് റപ്രസെന്റേറ്റീവ്‌സ് ആയ ശ്രേയ സണ്ണി, എമിന്‍ ഏബ്രഹാം, ഷെറോഡ് ജോസഫ്,  ശ്രീവിദ്യ വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.




 
 
 
 
 
 
 
 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.