You are Here : Home / USA News

ഇന്ത്യന്‍ വംശജന്‍ സാംസദ്രുദിന്‍ ടെക്‌സസ്സില്‍ വെടിയേറ്റു മരിച്ചു

Text Size  

Story Dated: Thursday, March 27, 2014 10:32 hrs UTC

മോണ്ട്‌ഗോമിറ കൗണ്ടി(ടെക്‌സസ്): ക്ലീവ്‌ലാന്റ് കണ്‍വീനിയന്‍സ് സ്റ്റോര്‍ ഉടമയും ഇന്ത്യന്‍ വംശജനുമായി സാം സദ്രുദീന്‍ മാര്‍ച്ച് 24 തിങ്കളാഴ്ച രാത്രി 9.30ന് കവര്‍ച്ചക്കാരുടെ വെടിയേറ്റു മരിച്ചു.

105 ഈസ്റ്റ് ഹൈവേ, 18300 ബ്ലോക്കിലെ കണ്‍വീനിയന്‍സ് സ്റ്റോറില്‍ അതിക്രമിച്ചു കടന്ന രണ്ടു പേരാണ് സാമിനു നേരെ വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കൗണ്ടറിനു പുറകില്‍ നില്‍ക്കുകയായിരുന്ന സാമിനോട് പണം ആവശ്യപ്പെട്ട പ്രതികള്‍ യാതൊരു പ്രകോപനവും ഇല്ലാതെയാണ് വെടിവെച്ചത്. വെടിയേറ്റ് നിലത്തുവീണ സാം സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു.

മോണ്ട് ഗോമറി കൗണ്ടി ഷെറിഫ് ഓഫിസ് വെളിപ്പെടുത്തിയതാണ് ഈ വിവരങ്ങള്‍. വെടിവെപ്പിനു ശേഷം പ്രതികള്‍ പിന്‍വാതിലിലൂടെ ഇരുട്ടിലേക്ക് ഓടിമറഞ്ഞു. പ്രതികളെ ഇതുവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ മോണ്ട് ഗോമറി കൗണ്ടി ഷെറിഫ് ഓഫീസ് മേജര്‍ ക്രൈംസ് യൂണിനെ 936760 5876 എന്ന നമ്പറിലോ, മോണ്ട്‌ഗോമിറ കൗണ്ടി ക്രൈം സ്റ്റോപ്പേഴ്‌സിനെയോ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പതിനഞ്ചു വര്‍ഷമായി കട നടത്തിയിരുന്ന സാമിനെകുറിച്ചു എല്ലാവര്‍ക്കും നല്ല അഭിപ്രായമായിരുന്നുവെന്ന് മോണ്ട് ഗോമറി കൗണ്ടി ഷെറിഫ് ബ്രാഡി ഫിറ്റ്‌സജെറാള്‍ഡ് പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More