You are Here : Home / USA News

പ്രൊഫ. ഫിലിപ്പ് തോമസ് ഭദ്രാസന കൗണ്‍സില്‍ ട്രസ്റ്റി സ്ഥാനാര്‍ത്ഥി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, March 20, 2014 08:08 hrs UTC

ഫാര്‍മേഴ്‌സ് ബ്രാഞ്ച്: മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ നിന്നും നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ  പ്രൊഫ. ഫിലിപ്പ് തോമസ് ഭദ്രാസന കൗണ്‍സില്‍ ട്രസ്റ്റി സ്ഥാനത്തേക്ക് മത്സരിക്കുന്നു.
ഏപ്രില്‍ 4ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നാലുപേരാണ് ട്രസ്റ്റി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേക പത്രികകള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ഇടവക വൈസ് പ്രസിഡന്റ്, ട്രസ്റ്റി, മാര്‍ത്തോമാ ഫെസ്റ്റ് കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ മാര്‍ത്തോമാ സഭയില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുള്ള പ്രൊഫസര്‍ ഫിലിപ്പ് തോമസ് ഡാളസ് ബ്രൂക്ക് ഹേവന്‍ കമ്മ്യൂണിറ്റി കോളേജ് എകൗണ്ടിങ്ങ് വിഭാഗത്തില്‍ അദ്ധ്യാപകനാണ്.

ഡാളസ്സിലെ സാമൂഹ്യസാംസ്‌ക്കാരിക രംഗങ്ങളില്‍ സജ്ജീവ സാന്നിധ്യമായ പ്രൊഫസര്‍ ഡാളസ്സിലെ അറിയപ്പെടുന്ന ഒരു സി.പി.എ.കാരനാണ്. ഭദ്രാസനാധിപന്‍ പ്രത്യേക താല്പര്യമെടുത്ത് രൂപീകരിച്ച അന്വേഷണ കമ്മീഷന്‍ അംഗമായിരുന്ന പ്രൊഫ.ഫിലിപ്പ് നിഷ്പക്ഷമായ രീതിയില്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. ഭദ്രാസന ട്രസ്റ്റിയായി പ്രൊഫസര്‍ ഫിലിപ്പ് തോമസിനെ തിരഞ്ഞെടുക്കുന്നത് ഭദ്രാസന വളര്‍ച്ചയെ ത്വരിതപ്പെടുത്തും. അമേരിക്ക - യൂറോപ്പ്-കാനഡ എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള അസംബ്ലി മെമ്പര്‍മാര്‍ പിന്തുണ അറിയിച്ചതായി പ്രൊഫസര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.