You are Here : Home / USA News

ടൗണ്‍ഷിപ്പ് യോഗത്തില്‍ അനുവദിച്ച സമയത്തില്‍ കൂടുതല്‍ സംസാരിച്ചതിന് അറസ്റ്റ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, March 19, 2014 10:28 hrs UTC

ബ്രിഡ്ജ്‌പോര്‍ട്ട്(മിഷിഗണ്‍): ബ്രിഡ്ജ് പോര്‍ട്ട് ടൗണ്‍ഷിപ്പ് മീറ്റിങ്ങ് നടക്കുന്നതിനിടെ പൊതുജനങ്ങള്‍ അഭിപ്രായം പറയാന്‍ അനുവദിച്ച മൂന്ന് മിനിട്ടില്‍ കൂടുതല്‍ പ്രസംഗിച്ചതിന്റെ പേരില്‍ മാര്‍ക്ക് ആഡംസ് എന്ന അമ്പത്തി ഒമ്പതുകാരനെ പോലീസ് അറസ്റ്റു ചെയ്തു.
അനുവദിക്കപ്പെട്ട മൂന്ന് മിനിട്ട് കഴിഞ്ഞിട്ടും ആഡംസ് പ്രസംഗം നിറുത്താത്തതാണ് പോലീസിനെ പ്രകോപിപ്പിച്ചത്.

കഴിഞ്ഞ ആഴ്ച അവസാനം അറസ്റ്റു ചെയ്ത ആഡംസിനെ വെള്ളിയാഴ്ച സാഗിനൊ ജില്ലാ കോടതിയില്‍ ഹാജരാക്കി. സമാധാന ലംഘന കുറ്റമാണ് ആഡംസിനെതിരെ പോലീസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.

അമ്പത്തിഒമ്പതാമത് ജന്മദിനത്തിലായിരുന്നു ആഡംസിന്റെ അറസ്റ്റ്. പ്രഥമ വിചാരണ ബുധനാഴ്ച മാര്‍ച്ച് 19 ബുധനാഴ്ച നടക്കും. കുറ്റം തെളിയിക്കപ്പെട്ടാല്‍ രണ്ടു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കേസ്സാണിത്. സമയ നിഷ്ഠ പാലിക്കാതിരിക്കുകയും, കാടുകയറി പ്രസംഗിക്കുന്നവര്‍ക്കും ഒരു മുന്നറിയിപ്പാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More