You are Here : Home / USA News

ഒന്നാമത്‌ ഡാളസ്‌ ഓര്‍ത്തഡോക്‌സ്‌ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 19, 2014 07:39 hrs UTC

ഡാളസ്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസനത്തിലെ ഡാളസ്‌ ഏരിയ ഇടവകകള്‍ സംയുക്തമായി നടത്തുന്ന ഡാളസ്‌ ഓര്‍ത്തഡോക്‌സ്‌ കണ്‍വെന്‍ഷന്‍ ഏപ്രില്‍ 4,5,6 തീയതികളില്‍ ഡാളസ്‌ വലിയപള്ളിയില്‍ വെച്ച്‌ നടത്തുന്നതിനുവേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കണ്‍വീനര്‍ റവ. ഫാ. രാജു എം. ദാനിയേല്‍ അറിയിച്ചു.

റവ.ഫാ. നൈനാന്‍ വി. ജോര്‍ജ്‌ ആണ്‌ മുഖ്യപ്രാസംഗികന്‍. റവ.ഫാ. രാജേഷ്‌ കെ. ജോണ്‍ നേതൃത്വം നല്‍കുന്ന ഗായകസംഘമാണ്‌ ഈ കണ്‍വെന്‍ഷനില്‍ ഗാനശുശ്രൂഷകള്‍ ആലപിക്കുന്നത്‌.

കണ്‍വെന്‍ഷന്‌ എത്തിച്ചേരുവാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന്‌ യാത്രാസൗകര്യം കമ്മിറ്റി ക്രമീരിക്കുന്നതാണ്‌.

റവ.ഫാ. ജോണ്‍ കുന്നത്തുശേരില്‍, റവ.ഫാ. രാജു ദാനിയേല്‍, റവ.ഫാ. സി.ജി. തോമസ്‌, റവ.ഫാ. തമ്പാന്‍ വര്‍ഗീസ്‌, റവ.ഫാ. രാജേഷ്‌ കെ. ജോണ്‍, റവ.ഫാ. മാറ്റ്‌ അലക്‌സാണ്ടര്‍, റവ.ഫാ. ബിനു തോമസ്‌, റവ.ഫാ. റ്റെജി ഏബ്രഹാം എന്നിവര്‍ കണ്‍വെന്‍ഷന്‌ നേതൃത്വം നല്‍കുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More