You are Here : Home / USA News

യുവ സംരക്ഷണ മാര്‍ഗ നിര്‍ദ്ദേശക പുസ്‌തകം ഫൊക്കാനാ തയ്യാറാക്കും: മറിയാമ്മ പിള്ള

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Sunday, March 16, 2014 11:42 hrs UTC

 

ഫിലഡല്‍ഫിയാ: അമേരിക്കന്‍ മലയാളികളുടെ യുവതലമുറയ്‌ക്ക്‌ പിണയുന്ന സ്വയരക്ഷാ വീഴ്‌ച്ചകളില്‍ നിന്ന്‌ പാഠം ഉള്‍ക്കൊണ്ട്‌; `കേരളാ യൂത്ത്‌ പ്രമോട്ടിങ്ങ്‌ ഐഡിയാസ്‌ ആന്റ്‌ യൂത്ത്‌ പ്രൊട്ടക്‌റ്റിങ്ങ്‌ പ്രോട്ടോക്കോള്‍ ഇന്‍ അമേരിക്ക' എന്ന ആശയത്തിനും നടപടികള്‍ക്കുമുള്ള മാര്‍ഗനിര്‍ദ്ദേശക പുസ്‌തകം; ഫൊക്കാനായുടെ നേതൃത്വത്തില്‍; ആധികാരിക ഗ്രന്ഥമാകത്തക്കവിധം പ്രസിദ്ധീകരിക്കുമെന്ന്‌ ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ള പ്രസ്‌താവിച്ചു. ഈ പുസ്‌തകം അമേരിക്കന്‍ മലയാളികളുടെ യുവാക്കളിലുള്ള പ്രതീക്ഷയുടെ ഒരു കണ്ണാടി എന്ന നിലയില്‍ കണ്ടാലും തരക്കേടില്ല.

ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ഫിലഡല്‍ഫിയാ ചാപ്‌റ്റര്‍; ഫൊക്കാനാ പ്രസിഡന്റിനു നല്‌കിയ സ്വീകരണമായിരുന്നു വേദി. പ്രസ്‌ ക്ലബ്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ നടവയല്‍ ഉന്നയിച്ച നിര്‍ദ്ദേശത്തെ അംഗീകരിച്ചാണ്‌ മറിയാമ്മ പിള്ള ഈ തീരുമാനം പ്രാഥമിക തലത്തില്‍ കൈക്കൊണ്ടത്‌. പുസ്‌തകം തയ്യാറാക്കുവാന്‍ പ്രഗത്ഭരുടെ പങ്കാളിത്തം തേടും. യുവപ്രശ്‌നങ്ങളെയും പ്രതീക്ഷകളെയും പഠിക്കുന്ന  മാതാപിതാക്കളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ള പരിചയ സമ്പന്നര്‍, മനശാസ്‌ത്രജ്ഞര്‍, അദ്ധ്യാപകര്‍, പത്രപ്രവര്‍ത്തകര്‍, കലാകാരന്മാര്‍, ആത്മീയാചാര്യര്‍, ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സാമ്പത്തിക വിദഗ്‌ദ്ധര്‍ എന്നിവയ്‌ക്കുള്ള പാനല്‍ കണ്ടെത്തുന്ന മര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ്‌ പുസ്‌തകം തയ്യാറാക്കുക.

`അമേരിക്കന്‍ മലയാളി ഹിസ്റ്ററി മന്ത്‌' എന്ന ആശയം പോള്‍ കറുകപ്പിള്ളി പ്രസിഡന്റായിരുന്നപ്പോള്‍  തുടങ്ങിവച്ചത്‌ തുടരും. ഈ ആശയം അവതരിപ്പിച്ച്‌ `അമേരിക്കന്‍ മലയാളി ഹിസ്റ്ററി മന്ത്‌ അക്കോര്‍ഡ്‌' എന്ന ബുക്‌ തയ്യാറാക്കിയ ജോര്‍ജ്‌ നടവയല്‍- ജോര്‍ജ്‌ ഓലിക്കല്‍- സിബിച്ചന്‍ ചെമ്പ്‌ളായില്‍ ടീമിനെ പ്രസിഡന്റ്‌ മറിയാമ്മ പിള്ള അഭിനന്ദിച്ചു.

ഫൊക്കാനയുടെ പ്രവര്‍ത്തനം എല്ലാ അംഗസംഘടനകളിലും ഒരു പരമ്പരയായി ക്രമീകരിക്കുന്നതിന്‌; `കലന്‍ഡര്‍ ഓഫ്‌ ഇവന്റ്‌സ്‌ ഓഫ്‌ ഫൊക്കാന വിത്ത്‌ മെംബര്‍ ഓര്‍ഗനൈസേഷന്‍സ്‌' എന്ന കര്‍മ്മ ക്രമം തയ്യാറാക്കി;  ഫൊക്കാനാ നിര്‍ദ്ദേശിത പരിപാടികള്‍; എല്ലാ അംഗ സംഘടനകളും അതാതു ലോക്കല്‍ ഏരിയായില്‍ നടപ്പാക്കുന്ന രീതിക്ക്‌ കളമൊരുക്കും. അങ്ങനെ; അമേരിക്കയിലും കാനഡയിലുമുള്ള മലയാള ആവശ്യങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കി; ഫൊക്കാനായുടെ പ്രവര്‍ത്തന ശ്രദ്ധയെ അമേരിക്കന്‍ മലയാള പ്രതീക്ഷയ്‌ക്ക്‌ കൂടുതല്‍ അനുയോജ്യമാകും. മറിയാമ്മ പിള്ള പറഞ്ഞു.

ഫൊക്കാനായുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക നല്‍കുന്ന പ്രോത്സാഹനത്തിന്‌ പിള്ള നന്ദി പറഞ്ഞു.

ഐ പി സി എന്‍ ഏ നാഷണല്‍ സെക്രട്ടറി വിന്‍സന്റ്‌ ഇമ്മാനുവേല്‍, മലയാളം വാര്‍ത്താ ചീഫ്‌ എഡിറ്റര്‍ ഏബ്രാഹം മാത്യു, ചാപ്‌റ്റര്‍ വൈസ്‌ പ്രസിഡന്റ്‌ സുധാ കര്‍ത്താ, ഫൊക്കാനാ നാഷണല്‍ അസ്സോസിയേറ്റ്‌ ട്രഷറാര്‍ ജോര്‍ജ്‌ ഓലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.ഫൊക്കാനാ നാഷണല്‍ ട്രഷറാര്‍ വര്‍ഗീസ്‌ പാലമലയില്‍, ഫൊക്കാനാ നാഷണല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അഗസ്റ്റിന്‍ കരിംകുറ്റിയില്‍, ഫൊക്കാനാ ചിക്കഗോ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ അലക്‌സ്‌ തോമസ്‌ എന്നിവരും മറിയാമ്മ പിള്ളയ്‌ക്കൊപ്പം പ്രസ്‌ ക്ലബ്‌ ഫിലഡല്‍ഫിയാ ചാപ്‌റ്റര്‍ സന്ദര്‍ശിച്ചു.

ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ നടവയല്‍ അദ്ധ്യക്ഷനായിരുന്നു. ചിക്കാഗോയിലെ പ്രവീണ്‍ വര്‍ഗീസിന്റെ അകാല വേര്‍പാടിനനുബന്ധമായി അധികാരകേന്ദ്രങ്ങളുടെ കണ്ണു തുറപ്പിക്കാന്‍ ഫൊക്കാനാ പ്രസിഡന്റ്‌ കൈക്കൊണ്ട നേതൃ പ്രാഗത്ഭ്യത്തെ പ്രസ്‌ ക്ലബ്‌ അഭിനന്ദിച്ചു.


 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.