You are Here : Home / USA News

ബുദ്ധ സന്യാസിമാര്‍ ഉള്‍പ്പെടെ 9പേരെ വധിച്ച പ്രതിക്ക് 239 വര്‍ഷം തടവ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, March 15, 2014 10:28 hrs UTC

അരിസോണ : അരിസോണയുടെ ചരിത്രത്തില്‍ നടന്ന ഏറ്റവും ഭീകരമായ കൂട്ടുകൊലക്ക് നേതൃത്വം നല്‍കിയ പ്രതി ജോനാഥന്‍ ഡൂഡി(39)യെ മാരികോപ കൗണ്ടി കോടതി 239 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. മാര്‍ച്ച് 14 വെള്ളിയാഴ്ചയായിരുന്നു വിധിപ്രഖ്യാപനം.

ഫോനിക്‌സിലുള്ള ഒരു ബുദ്ധ ക്ഷേത്രത്തില്‍ 1991 ഒക്‌ടോബറില്‍ നടന്ന കൂട്ടകൊലയില്‍ അഞ്ചു ബുദ്ധ സന്യാസിമാരും, ഒരു കന്യാസ്ത്രീയുമടക്കം 9 പേരാണ് വധിക്കപ്പെട്ടത്. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളായ 17 വയസ്സുള്ള ജോനാഥനും, സുഹൃത്ത് അലറ്റ് ഗാര്‍സിയായും(16) ചേര്‍ന്നു അമ്പലം കൊള്ള ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആയുധധാരികളായി എത്തിയത്. കവര്‍ച്ചക്കുശേഷം തെളിവ് നശിപ്പിക്കുന്നത് അവിടെ ഉണ്ടായിരുന്ന ഒമ്പതുപേരെയും വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ജോനാഥാനാണ് വെടിവെക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയത്.

23 വര്‍ഷത്തെ നീണ്ട വ്യവഹാരത്തിനുശേഷം ഇന്നാണ് കോടതി അവസാന വിധി പ്രഖ്യാപിച്ചത്. വിചാരണയ്ക്കിടെ കൂട്ടുപ്രതി അലക്‌സ് ഡൂഡിക്കെതിരെ തെളിവു നല്‍കിയതിനാല്‍ ജീവപര്യന്തം തടവുശിക്ഷക്ക് നേരത്തെ വിധിക്കപ്പെട്ടിരുന്നു.

കൊലപാതകം, കവര്‍ച്ച, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തിരുന്നത് ഡൂഡിക്ക് പരോള്‍ ലഭിക്കണമെങ്കില്‍ 25 വര്‍ഷം കാത്തിരിക്കണം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.