You are Here : Home / USA News

രാജന്‍ ഒടികണ്ടത്തിലിന്റെ നിര്യാണത്തില്‍ മാപ്പ്‌ അനുശോചനം രേഖപ്പെടുത്തി

Text Size  

Story Dated: Friday, March 07, 2014 11:50 hrs UTC

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ ഫിലാഡല്‍ഫിയയുടെ സ്ഥാപക നേതാവും, മാപ്പ്‌ ഇന്ത്യന്‍ കമ്യൂണിറ്റി സെന്റര്‍ വാങ്ങുന്നതിന്‌ മുന്‍നിരയില്‍ നിന്നവരില്‍ ഒരാളുമായ ഫിലിപ്പ്‌ തോമസിന്റെ (രാജന്‍ -66) ആകസ്‌മിക നിര്യാണത്തില്‍ മാപ്പ്‌ അഗാധമായ ദുഖം രേഖപ്പെടുത്തി. പ്രസിഡന്റ്‌ സാബു സ്‌കറിയ, വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ എം. ജോര്‍ജ്‌, ജനറല്‍ സെക്രട്ടറി ഷാജി ജോസഫ്‌, ട്രഷറര്‍ ജോണ്‍സ്‌ എന്നിവരും മറ്റ്‌ കമ്മിറ്റി അംഗങ്ങളും അദ്ദേഹത്തിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

 

1975-ല്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ കുടിയേറിയ രാജന്‍, റാന്നി മന്ദമരുതി ഒടികണ്ടത്തില്‍ കുടുംബാംഗമാണ്‌. ഭാര്യ: ഏലിയാമ്മ, മക്കള്‍: ലെന, ലിജു, ലിബു. രാജന്റെ വേര്‍പാട്‌ ഫിലാഡല്‍ഫിയ മലയാളി സമൂഹത്തിന്‌ പ്രത്യേകിച്ച്‌ മാപ്പിന്‌ ഒരു തീരാദുഖമാണ്‌.

 

രാജനും കുടുംബവും മാപ്പിന്റെ ആഷ്‌കാല മെമ്പര്‍മാരാണ്‌. മാപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും രാജനും കുടുംബവും പരിപൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. ഫിലാഡല്‍ഫിയയിലെ ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച്‌, ക്രിസ്റ്റോസ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ എന്നിവയിലെ സജീവ പ്രവര്‍ത്തകനും ആയിരുന്നു.

പൊതുദര്‍ശനം മാര്‍ച്ച്‌ 7-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മുതല്‍ 9 വരെ ക്രിസ്റ്റോസ്‌ മാര്‍ത്തോമാ ചര്‍ച്ചില്‍ (Christos Marthoma Church, 9999 GantryRd, Philadelphia, PA 191115) വെച്ച്‌ നടത്തും.

 

സംസ്‌കാരം മാര്‍ച്ച്‌ എട്ടിന്‌ ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ ഫോറസ്റ്റ്‌ ഹില്‍ സെമിത്തേരിയില്‍ (Forest Hill Cemetry, Bybery Road,Philadelphia)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.