You are Here : Home / USA News

ഗര്‍ഭച്ഛിദ്ര ക്ലിനിക്കുകള്‍ ടെക്‌സസ്സില്‍ നിന്നും അപ്രത്യക്ഷമാകുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, March 07, 2014 09:41 hrs UTC

ഓസ്റ്റിന്‍ : ഗര്‍ഭസ്ഥ ശിശുഹത്യക്കെതിരെ ശക്തമായ നിയമനിര്‍മ്മാണം നടത്തിയ അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ടെക്‌സസ്സില്‍ 400 മൈല്‍ ദൂരത്തില്‍ ഇനി ഒരു ഗര്‍ഭച്ഛിദ്ര ക്ലിനിക്കും കാണുവാന്‍ സാധ്യമല്ല.

ഹൂസ്റ്റണ്‍ മുതല്‍ ലൂസിയാന അതിര്‍ത്തിവരെ 400 മൈല്‍ ദൂരത്തില്‍ ഉണ്ടായിരുന്ന ഏകക്ലിനിക്കും ഇന്ന വ്യാഴാഴ്ച അടച്ചു പൂട്ടി. 1973 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയതാണ്.

20 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുക്കളെ നശിപ്പിക്കുന്നതിനുള്ള കര്‍ശനമായ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ ടെക്‌സസ്സിലെ 19 ക്ലിനിക്കുകളാണ് അടച്ചു പൂട്ടിയത്. 26 മില്യണ്‍ സ്ത്രീകളുള്ള ടെക്‌സസ്സില്‍ ഇനി 24 ക്ലിനിക്കുകള്‍ മാത്രമാണ് ശേഷിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസനാത്തോടെ ഇവയും അടച്ചുപൂട്ടേണ്ടിവരും.

പ്രത്യേക സാഹചര്യത്തില്‍ ഗര്‍ഭച്ഛിദ്രത്തിനു വിധേയരാകേണ്ടവരെ മുപ്പതു മൈല്‍ ചുറ്റളവിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആവശ്യമെങ്കില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്നാണ് നിയമം അനുസാനിക്കുന്നത്.

ടെക്‌സസ്സ് ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിച്ച വെന്‍ഡി ഡേവിഡ് ഗര്‍ഭച്ഛിദ്രത്തിനനുകൂലമായ സമീപനം സ്വീകരിക്കുമ്പോള്‍ റിപ്പബ്ലിക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിച്ച ടെക്‌സസ്സ് അറ്റോര്‍ണി ജനറല്‍ ഗ്രേഗ് ഏബെര്‍ട്ട് ഗര്‍ഭച്ഛിദ്രത്തിനെതിരെ ശക്തമായ വാദഗതികളാണ് ഉയര്‍ത്തിയിരിക്കുന്നത്. ഈ കാരണം കൊണ്ട് തന്നെ ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പു വളരെ നിര്‍ണ്ണായകമാണ്. ഗവര്‍ണ്ണര്‍ റിക്ക് പെറിക്കുശേഷം ആരു എന്ന ചോദ്യം വ്യക്തമാകുന്നതോടെ ഗര്‍ഭചിദ്ര ക്ലിനിക്കുകളുടെ ഭാവി നിര്‍ണ്ണയിക്കപ്പെടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.