You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ ഡേ ആഘോഷിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 05, 2014 02:37 hrs UTC

 

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ ഫോറത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച്‌ എട്ടിന്‌ ശനിയാഴ്‌ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ ചര്‍ച്ച്‌ ഹാളില്‍ വെച്ച്‌ വിമന്‍സ്‌ ഡേ ആഘോഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. വൈകുന്നേരം 5.30-ന്‌ പരിപാടികള്‍ ആരംഭിക്കും.

ഗ്രേറ്റ്‌ ലേക്‌സ്‌ റീജിയണല്‍ ജനറല്‍ സര്‍വീസ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ മിസ്‌ ലതാ ആന്‍ കാലായില്‍ ഉദ്‌ഘാടനം നിര്‍വഹിക്കും. കുക്ക്‌ കൗണ്ടി ഹോസ്‌പിറ്റല്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഓഫ്‌ നേഴ്‌സിംഗ്‌ മിസ്‌ ആഗ്‌നസ്‌ തേരാടി, ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ള എന്നിവരാണ്‌ മുഖ്യ പ്രഭാഷകര്‍.

ആഘോഷപരിപാടികള്‍ക്കു മുമ്പായി 25 വയസിനു മുകളില്‍ പ്രായമുള്ള വനിതകള്‍ക്കായി ഫ്‌ളവര്‍ അറേഞ്ച്‌മെന്റ്‌, വെജിറ്റബിള്‍ കാര്‍വിംഗ്‌, ഹെയര്‍ സ്റ്റൈലിംഗ്‌, മലയാളം ഫിലിം സോംഗ്‌ (സിംഗിള്‍) എന്നീ ഇനങ്ങളില്‍ മത്സരപരിപാടികളും നടത്തപ്പെടുന്നതാണ്‌.

മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ വിമന്‍സ്‌ ഫോറം കോര്‍ഡിനേറ്റര്‍ ബ്രിജീറ്റ്‌ ജോര്‍ജ്‌ (847 208 1546), കോ- കോര്‍ഡിനേറ്റേഴ്‌സായ ജൂബി വള്ളിക്കളം (312 685 5829), ഡോ. സിബിള്‍ ഫിലിപ്പ്‌ (630 697 2241), അനി വാച്ചാച്ചിറ (224 305 0016) എന്നിവരുടെ പക്കല്‍ നിന്നും അപേക്ഷാഫോറം ലഭിക്കുന്നതാണ്‌. പൂരിപ്പിച്ച ഫോറം bgeorge02@yahoo.com എന്ന ഇമെയിലില്‍ അയയ്‌ക്കേണ്ടതാണ്‌. ഷിക്കാഗോയിലെ എല്ലാ മലയാളി കുടുംബങ്ങളേയും ഈ പരിപാടിയിലേക്ക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളവും, മറ്റ്‌ സംഘാടകരും ചേര്‍ന്ന്‌ ക്ഷണിച്ചുകൊള്ളുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.