You are Here : Home / USA News

ആനിയമ്മ ജോണ്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, February 22, 2014 08:38 hrs UTC

ന്യൂയോര്‍ക്ക്‌: ജോണ്‍ ജോര്‍ജ്‌ കുഴിയിലിന്റെ ഭാര്യ ആനിയമ്മ ജോണ്‍ (57) നിര്യാതയായി. ചങ്ങനാശേരി തോട്ടയ്‌ക്കാട്‌ പുളിക്കപ്പടവില്‍ ചാക്കോ കുര്യന്റേയും അന്നമ്മ കുര്യന്റേയും മകളാണ്‌. ഗ്രീന്‍വിച്ച്‌ ആശുപത്രിയിലെ (Greenwich Hospital, CT.) നേഴ്‌സായിരുന്നു.

മക്കള്‍: ജോബിന്‍, ജെന്നി.

ഫെബ്രുവരി 23-ന്‌ വൈകുന്നേരം 3 മണി മുതല്‍ രാത്രി 9 മണി വരെ വെസ്റ്റ്‌ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വെച്ച്‌ (St. George Orthodox Church of Westchester 360 Irving Aveneue Port Chester, NY 10573) പൊതുദര്‍ശനം നടക്കും.

ഫെബ്രുവരി 24-ന്‌ രാവിലെ 9.30-ന്‌ കോപ്പര്‍ക്രിസ്റ്റി ചര്‍ച്ചില്‍ (Corpus Christi Church
136 Soth Regent Street Port Chester, NY 10573) സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ ഗ്രീന്‍വുഡ്‌ യൂണിയന്‍ സെമിത്തേരില്‍ (Greenwood Union Cemetery
215 North Street Rye, NY 10580 Tel(914)967-0095) സംസ്‌കാരം നടത്തുന്നതുമാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.