You are Here : Home / USA News

ഫിലിപ്പ്‌ മഠത്തില്‍ ഫോമയുടെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, February 22, 2014 08:33 hrs UTC

ന്യൂയോര്‍ക്ക്‌: ഫോമയുടെ നാഷണല്‍ കമ്മിറ്റി അംഗവും, ജൂണ്‍മാസത്തില്‍ ഫിലാഡല്‍ഫിയയില്‍ വെച്ച്‌ നടക്കുന്ന കണ്‍വന്‍ഷന്റെ വിവിധ കമ്മിറ്റികളുടെ ചുമതലയും വഹിക്കുന്ന ഫിലിപ്പ്‌ മഠത്തില്‍ ഫോമയുടെ 2014- 16 വര്‍ഷത്തേക്കുള്ള ഭരണസമിതിയിലേക്ക്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.

ട്രൈസ്റ്റേറ്റിലെ അറിയപ്പെടുന്ന സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയായ ഫിലിപ്പ്‌ മഠത്തില്‍ എല്‍മോണ്ടിലുള്ള കേരളാ സെന്ററിന്റെ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗമായും, കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ട്രഷറര്‍ എന്നീ നിലകളിലും സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

ഇപ്പോള്‍ ബ്രാഡോക്കിലുള്ള കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ (2013- 2015) ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗമാണ്‌. ന്യൂയോര്‍ക്ക്‌ മലയാളി ബോട്ട്‌ ക്ലബിന്റെ 2014- 2016 -ലേക്കുള്ള പ്രസിഡന്റ്‌, ജീവകാരുണ്യ സംഘടനയായ ക്രിസ്‌ത്യന്‍വേ ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയായും, കേരള സമാജത്തിന്റെ കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കുന്നു.

അമേരിക്കയില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ കര്‍ഷകശ്രീ അവാര്‍ഡിന്റെ മുഖ്യ സംഘാടകന്‍ കൂടിയാണ്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായ ഫിലിപ്പ്‌ മഠത്തില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.