You are Here : Home / USA News

എം.ഒ.പീറ്റര്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി

Text Size  

Story Dated: Thursday, February 20, 2014 09:48 hrs UTC

യോങ്കേഴ്‌സ്(ന്യൂയോര്‍ക്ക്): തൃശ്ശൂര്‍ കണ്ണാറ സ്വദേശി മുട്ടംമുളയില്‍ (പൂര്‍വ്വത്തുംവീട്ടില്‍) ഔസേഫ് മകന്‍ പീറ്റര്‍(കുഞ്ഞുകുഞ്ഞ്) 90 വയസ്സ്, ഫെബ്രുവരി 19 ബുധനാഴ്ച രാവിലെ ന്യൂയോര്‍ക്ക് യോങ്കേഴ്‌സിലുള്ള മകന്റെ വസതിയില്‍ വെച്ചു അന്തരിച്ചു.

യോങ്കേഴ്‌സ് സെയ്ന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമാ ഇടവകാംഗമാണ്.

ഗവണ്‍മെന്റ് കോണ്‍ട്രാക്ടറായി തൃശ്ശൂര്‍ പീച്ചിപ്രദേശങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച പീറ്റര്‍ 19 വര്‍ഷം മുമ്പാണ് അമേരിക്കയിലേക്ക് താമസം മാറ്റിയത്. തൃശ്ശൂര്‍ കണ്ണാറ സ്‌ക്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്ത അദ്ധ്യാപിക അന്നമ്മയാണ് ഭാര്യ.

മക്കള്‍ : ന്യൂയോര്‍ക്ക് ഷാരോണ്‍ വോയ്‌സ് ഡയറക്ടറും, സംഗീതസംവിധായകനും, ഗായകനുമായ ഷാജു എം. പീറ്റര്‍, റജിപീറ്റര്‍, ജെസ്സിപീറ്റര്‍, ടെസ്സി ചെറിയാന്‍, ലിസ്സി സതീഷ്, ജോജി പീറ്റര്‍ (എല്ലാവരും ന്യൂയോര്‍ക്ക്).

മരുമക്കള്‍ : ജ്യോതിപീറ്റര്‍, ബെന്നിമാത്യൂ, ചെറിയാച്ചന്‍ വര്‍ഗീസ്, ഷീബ പീറ്റര്‍, സതീഷ് തോമസ്, ബിന്ദുപീറ്റര്‍.

വേക്ക് സര്‍വ്വീസ്: ഫെബ്രുവരി 21 വെള്ളിയാഴ്ച 3pm to 5pm, 6am to 9pm.
സ്ഥലം : Flynn Memorial Home, Central park Ave, Yonkers, N.Y.

ഫ്യൂണറല്‍ സര്‍വ്വീസ് ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 9 മുതല്‍
സ്ഥലം: Saint Andrews  Mar Thoma church, Yonkers.

സംസ്‌ക്കാര ശുശ്രൂഷകള്‍ക്കുശേഷം മൗണ്ട് ഹോപ് സെമിത്തേരിയില്‍ മൃതദ്ദേഹം സംസ്‌ക്കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷാജു എം. പീറ്റര്‍ - 646 685 1508
ജോജി എം. പീറ്റര്‍ -914 450 4087

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.