You are Here : Home / USA News

കരാര്‍ ജീവനക്കാരുടെ വേതന വര്‍ദ്ധന ഉത്തരവില്‍ ഒബാമ ഒപ്പിട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, February 13, 2014 09:30 hrs UTC

വാഷിംഗ്ടണ്‍ : ഫെഡറല്‍ കോണ്‍ട്രാക്റ്റ് ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഒബാമ ഇന്ന് ഒപ്പുവെച്ചു.

റിപ്പബ്ലിക്കന്‍ അംഗങ്ങളുടെയും, കോണ്‍ട്രാക്ടര്‍മാരുടെയും പ്രതിഷേധത്തെ അവഗണിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിന് പ്രസിഡന്റ് ശക്തമായ നടപടി സ്വീകരിച്ചത്.
നിലവിലുള്ള 7.25 ല്‍ നിന്നും 10.10 ഡോളര്‍ ആയി മിനിമം വേജസ് വര്‍ദ്ധിക്കും. തല്‍ക്കാലം ഇതിന്റെ പ്രയോജനം ഫെഡറല്‍ കോണ്‍ട്രാക്റ്റ് ജീവനക്കാര്‍ക്ക് മാത്രമായിരിക്കുമെങ്കിലും, എല്ലാ തൊഴില്‍ദായക സ്ഥാപനങ്ങളിലും മിനിമം വേജസ് 10.10 ആയി ഉയര്‍ത്തണമെന്ന് പ്രസിഡന്റ് ഒബാമ അഭ്യര്‍ത്ഥിച്ചു.

ഇന്ന് ഒപ്പുവെച്ച ഉത്തരവിന്റെ ആനുകൂല്യം 2015 ജനുവരി ഒന്നുമുതല്‍ നിയമനം ലഭിക്കുന്ന കരാര്‍ ജീവനക്കാര്‍ക്ക് ലഭിക്കും.

വേതനം വര്‍ദ്ധിപ്പിക്കുന്നതു സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിപ്പിക്കുമെന്ന വാദം പ്രസിഡന്റ് ഒബാമ തള്ളി. വേതനവര്‍ദ്ധവ് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നാണ് പ്രസിഡന്റ് അഭിപ്രായപ്പെട്ടത്.
സംസ്ഥാന ഗവര്‍ണ്ണര്‍മാര്‍, മേയര്‍, കോണ്‍ഗ്രസ് അംഗങ്ങള്‍ എല്ലാവരും വേതനവര്‍ദ്ധനവ് നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു. പ്രസിഡന്റിന്റെ ധീരമായ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞമാസം രാഷ്ട്രത്തോടായി ചെയ്ത പ്രസംഗത്തില്‍ വേതന വര്‍ദ്ധനവ് ഉടനെ നടപ്പാക്കുമെന്ന് പ്രസിഡന്റ് വാഗ്ദാനം ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.