You are Here : Home / USA News

പട്ടാപ്പകല്‍ രാഷ്ട്രീയ വേട്ട: വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രതിഷേധിച്ചു

Text Size  

Story Dated: Saturday, February 01, 2014 05:47 hrs UTC

കുവൈത്ത്: മലപ്പുറം മംഗലം പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരൂരില്‍ സിപിഎം പ്രവര്‍ത്തകരെ പട്ടാപ്പകല്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ വെല്‍ഫെയര്‍ കേരള കുവൈത്ത് ശക്തമായി പ്രതിഷേധിച്ചു. കേരളത്തില്‍ തുടര്‍ന്നുവരുന്ന നിഷ്ടൂരമായ രാഷ്ട്രീയ ആക്രമണങ്ങള്‍, ഇരുളിന്റെ മറവ് പോലും ആവശ്യമില്ലാത്തവിധം പകല്‍ വെളിച്ചത്തില്‍ തന്നെ ആകാമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിക്കുന്നിടത്തെത്തിയിരിക്കുന്നു. പ്രതിയോഗികളെ ആയുധം കൊണ്ട് നേരിടുന്ന ഭീകരത എല്ലാ അതിരുകളും ലംഘിക്കുകയാണ്.

അക്രമികളോടും അക്രമത്തോടുമുള്ള ലാഘവ സമീപനവും, തങ്ങളുടെ പ്രവര്‍ത്തകര്‍ എത്ര ഭീകരമായ അതിക്രമം ചെയ്താലും അവരെ സംരക്ഷിക്കുന്ന പാര്‍ട്ടി നിലപാടുകളുമാണ് രാഷ്ട്രീയ ഭീകരതയെ വളര്‍ത്തുന്നത്. സ്വന്ത ഉള്ളം കൈയ്യില്‍ രക്തക്കറയില്ലെന്നു ഉറപ്പിച്ചു പറയാന്‍ എത്ര പാര്‍ട്ടികള്‍ക്കു കഴിയും എന്നതാണു അടിസ്ഥാന ചോദ്യം. ചിന്തപ്പെടുന്നതു മാര്‍കിസത്തിന്റെ പേരിലായാലും ഹൈന്ദവതയുടെ പേരിലായാലും മുസ്ലീം സാമുദായികതയുടെ പേരിലായാലും, രക്തം, രക്തം തന്നെ. വര്‍ഗ്ഗീയ വിദ്വേഷത്തിന്റെയോ പ്രതി വര്‍ഗ്ഗീയതയുടെയോ എന്തിന്റെ പേരിലായാലും അക്രമം മുഖം നോക്കാതെ എതിര്‍ക്കപ്പെടണം വെല്‍ഫെയര്‍ കേരള കുവൈത്ത് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.